TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2018

സ്വന്തം ലേഖകന്‍: പട്ടണങ്ങള്‍ ചെളി പുതപ്പിനു കീഴില്‍; ചെളിയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന കൈകാലുകളും ശരീരഭാഗങ്ങളും; ഇന്തോനേഷ്യയിലെ ഭൂകമ്പവും സുനാമിയും ബാക്കിവെച്ച ഭീകര കാഴ്ച്ചകള്‍; മരണം 1500 കവിഞ്ഞു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ ആറു വരെ 1571 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പലു നഗരത്തിലാണ് ഏറ്റവുമധികം പേര്‍ മരിച്ചത്.

എന്നാല്‍ ഇന്തോനേഷ്യയിലെ പല വിദൂര ഗ്രാമങ്ങളിലേക്കുമുള്ള റോഡുകള്‍ പുനര്‍നിര്‍മിച്ച് അവിടേക്ക് രക്ഷാസംഘം എത്തിയപ്പോള്‍ സാക്ഷ്യം വഹിച്ചത് അപൂര്‍വ ദുരന്തത്തിന്റെ കാഴ്ചകള്‍. പല പ്രദേശങ്ങളെയും ചെളി മൂടി ശ്മശാന തുല്യമാക്കിയിരിക്കുന്നു. പെട്ടോബോ, ബലാറോവ എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും ഇന്തോനേഷ്യന്‍ ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതായ അവസ്ഥയിലാണ്. ജീവന്റെ തുടിപ്പു തേടിയിറങ്ങിയ ഫ്രഞ്ച് രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും.

സെപ്റ്റംബര്‍ 28ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ പലുവിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ മറ്റൊരു പ്രതിഭാസം രൂപപ്പെട്ടു. മണ്ണ് കുഴമ്പു പരുവത്തിലാകുന്നതായിരുന്നു അത്. മണ്ണിലെ ജലത്തിന്റെ സാന്നിധ്യം അസാധാരണമായി കൂടിയതായിരുന്നു പ്രശ്‌നം. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ ഇപ്പോഴും വിശദീകരണമില്ല.

നിന്ന നില്‍പില്‍ 1700ഓളം വീടുകളാണ് ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കപ്പെട്ടതെന്ന് നാഷനല്‍ ഡിസാസ്റ്റര്‍ ഏജന്‍സി പറയുന്നു. പല സ്ഥലങ്ങളിലും വീടുകളും മറ്റു കെട്ടിടങ്ങളും രണ്ടായി പിളര്‍ന്നു. ഈ വീടുകള്‍ക്കൊപ്പം നൂറുകണക്കിനു പേരും മണ്ണിനടിയിലായെന്നാണു നിഗമനം. അതിനാല്‍ത്തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.

നോ ഡീല്‍ ബ്രെക്‌സിറ്റിന് തയ്യാറായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി തെരേസാ മേയ് സര്‍ക്കാര്‍; ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ കൂടുതല്‍ ആശ്രയിക്കുക യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റ ജോലിക്കാരെയെന്ന് സൂചന; കുടിയേറ്റ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല
വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല
പ്രണയിനിയെ തേടി അതിര്‍ത്തി കടന്ന് പാക് ജയിലായി; ഹാമിദ് അന്‍സാരിക്ക് ആറ് വര്‍ഷത്തിന് ശേഷം മോചനം
പ്രണയിനിയെ തേടി അതിര്‍ത്തി കടന്ന് പാക് ജയിലായി; ഹാമിദ് അന്‍സാരിക്ക് ആറ് വര്‍ഷത്തിന് ശേഷം മോചനം
മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു; നവ നാസി ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി
മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു; നവ നാസി ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി
’20 യുവതികളെ പീഡിപ്പിച്ച് വെര്‍ജീനിയയെ വിറപ്പിച്ച ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ ഞാനാണ്‍’ സ്വകാര്യ നിമിഷത്തില്‍ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തല്‍ വിവാഹമോചന ശേഷം പുറത്തുവിട്ട് ഭാര്യ; പതിറ്റാണ്ടുകള്‍ക്കു ശേഷം കുറ്റവാളി പിടിയില്‍

തെരേസ മേയ്‌ക്കെതിരെ അവിശ്വാസവുമായി പ്രതിപക്ഷം; അഗ്‌നിപരീക്ഷയില്‍ കുലുങ്ങാതെ മേയ്; ബ്രെക്‌സിറ്റില്‍ നിന്ന് എക്‌സിറ്റില്ലെന്ന് പ്രഖ്യാപനം; സര്‍ക്കാരിന്റെ നിലനില്‍പ്പിന് വിമതരുടെ നിലപാട് നിര്‍ണായകം
തെരേസ മേയ്‌ക്കെതിരെ അവിശ്വാസവുമായി പ്രതിപക്ഷം; അഗ്‌നിപരീക്ഷയില്‍ കുലുങ്ങാതെ മേയ്; ബ്രെക്‌സിറ്റില്‍ നിന്ന് എക്‌സിറ്റില്ലെന്ന് പ്രഖ്യാപനം; സര്‍ക്കാരിന്റെ നിലനില്‍പ്പിന് വിമതരുടെ നിലപാട് നിര്‍ണായകം
‘മാരകരോഗം ബാധിച്ച് മരണത്തോട് അടുക്കുന്ന മകന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കണം, അതുമാത്രം അനുവദിച്ചാല്‍ മതി,’ ട്രംപിനോട് യെമനില്‍ നിന്നുള്ള ഒരമ്മയുടെ നെഞ്ചുപൊള്ളിക്കുന്ന അപേക്ഷ
‘മാരകരോഗം ബാധിച്ച് മരണത്തോട് അടുക്കുന്ന മകന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കണം, അതുമാത്രം അനുവദിച്ചാല്‍ മതി,’ ട്രംപിനോട് യെമനില്‍ നിന്നുള്ള ഒരമ്മയുടെ നെഞ്ചുപൊള്ളിക്കുന്ന അപേക്ഷ
മിസ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സൗന്ദര്യ റാണി കത്രിയോന ഗ്രേയ്ക്ക്; വിശ്വസുന്ദരിപ്പട്ടം ഫിലിപ്പീന്‍സിലെത്തുന്നത് നാലാം തവണ
മിസ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സൗന്ദര്യ റാണി കത്രിയോന ഗ്രേയ്ക്ക്; വിശ്വസുന്ദരിപ്പട്ടം ഫിലിപ്പീന്‍സിലെത്തുന്നത് നാലാം തവണ
മുസ്ലീം വിരുദ്ധ പരാമര്‍ശം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ടിന് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്
മുസ്ലീം വിരുദ്ധ പരാമര്‍ശം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ടിന് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്
More Stories..