1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2012

കേംബ്രിഡ്‌ജ് ഐ.എഫ്.സി സഭയുടെ ആതിഥേയത്തില്‍ അഞ്ചാം വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ എട്ടാം തീയതി വൈകിട്ട് റീജിയന്‍ പ്രസിഡന്റ്‌ പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. തുടര്‍ന്നുള്ള സെക്ഷനുകളില്‍ പാസ്റ്റര്‍ കെ.സി.തോമസ്‌, പാസ്റ്റര്‍ ജോണ്‍.കെ.മാത്യു , പാസ്റ്റര്‍ ബാബു ജോണ്‍ വേട്ടമല എന്നിവര്‍ പ്രസംഗിച്ചു.

വിവിധ സെക്ഷനുകളിലായി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, പാസ്റ്റര്‍ ബാബു സഖറിയ, പാസ്റ്റര്‍ സി.ടി.എബ്രഹാം, പാസ്റ്റര്‍ വിനോദ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. യു.കെ, അയര്‍ലന്റ്, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നു ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. സഭയുടെ പുത്രികാ സംഘടനകളായ സോദരി സമാജം, പി.വൈ.പി.എ എന്നിവയുടെ വാര്‍ഷിക മീറ്റിംഗ് നടന്നു.

റീജിയന്‍ ക്വയറിന് പാസ്റ്റര്‍ ടൈറ്റസ് സാമുവല്‍ (സൌതാംപ്ടന്‍) നേതൃത്വം നല്‍കി. ബ്ര.ജോണ്‍ മാത്യു (ബാന്‍ബറി)പബ്ലിസിറ്റി കണ്‍വീനര്‍ ആയും പാസ്റ്റര്‍ സിജോ ജോയി, ബ്ര. സജി മാത്യു എന്നിവര്‍ ലോക്കല്‍ കോ-ഓര്‍ഡിനേറ്റെഴസ് ആയും പ്രവര്‍ത്തിച്ചു. പത്താം തീയതി കര്‍തൃമേശയോടുകൂടി കണ്‍വന്‍ഷന്‍ സമാപിച്ചു. അടുത്ത കണ്‍വന്‍ഷന്‍ ലണ്ടന്‍ ഐ.പി.സി നേതൃത്വത്തില്‍ 2013 ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.