1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: ഇറാഖില്‍ കലാപകാരികള്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചടക്കി, ബാഗ്ദാദില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാരിന്റെയും അമേരിക്കയുടെയും കടുത്ത വിമര്‍ശകനായ ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്ത് തലസ്ഥാനത്ത് ആക്രമം അഴിച്ചുവിട്ടത്. യു.എസ് നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ കലാപകാരികള്‍ അഴിഞ്ഞാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗ്രീന്‍ സോണിലുള്ള വിദേശരാജ്യങ്ങളുടെ എംബസികള്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. സുരക്ഷാ വേലിക്കെട്ടുകള്‍ തകര്‍ത്തു സദറിന്റെ അനുയായികള്‍ ഇറാഖ് ദേശീയ പതാക വീശി പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
മന്ത്രിസഭ പുനര്‍സംഘടന ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രതിഷേധക്കാരാണ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇടിച്ചുകയറിയത്.

പാര്‍ലമെന്റിലെ കസേരകളും മറ്റ് വസ്തുക്കളും ഇവര്‍ നശിപ്പിച്ചു. ചില പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. നഗരത്തിലേക്കുള്ള എല്ലാ വഴികളും അടച്ച പോലീസ് കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മന്ത്രിസഭ പുനസംഘടനക്കായി നീക്കം തുടങ്ങിയതോടെയാണ് സംഘര്‍ഷം ശക്തി പ്രാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.