1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2016

സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന സായുധ സംഘങ്ങള്‍ കുട്ടികളെ ആക്രമണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. അഭയാര്‍ഥി ക്യാമ്പുകളില്‍നിന്നാണ് ഇവര്‍ കുട്ടികളെ സൈന്യത്തിലേക്ക് എടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ.എസിനെതിരായ അന്തിമയുദ്ധത്തിന് ഒരുങ്ങുന്നതിനു മുന്നോടിയായാണ് നടപടി.

ഇറാഖില്‍ കുട്ടികളെ സൈന്യത്തില്‍ ചേര്‍ത്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തുതന്നെയാണ് വടക്കന്‍ ഇറാഖിലെ ക്യാമ്പില്‍നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുപോയെന്ന ആരോപണവുമായി കുടുംബങ്ങള്‍ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. നേരത്തേ ഇസ്ലാമിക് സ്റ്റേറ്റും ശിയാ സൈന്യവും കുട്ടികളെ സൈന്യത്തില്‍ ചേര്‍ത്തിരുന്നു.

ഗോത്ര സൈന്യങ്ങള്‍ നൂറുകണക്കിന് അഭയാര്‍ഥി കുടുംബങ്ങളിലെ കുട്ടികളെ കടത്തിയെന്ന് സ്വതന്ത്ര പ്രവിശ്യയായ കുര്‍ദിസ്താനിലെ ഇര്‍ബിലിനടുത്ത് ദബാഗാ ക്യാമ്പ് നിവാസികള്‍ വെളിപ്പെടുത്തിയതായി ഹ്യൂമന്റെറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്‌ള്യു) വെളിപ്പെടുത്തി. ഇറാഖി സുരക്ഷാസേന ക്യാമ്പ് ചെയ്യുന്ന മൂസിലിനടുത്തുള്ള പട്ടണത്തിലേക്ക് കുട്ടികളെ കൊണ്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

രാജ്യത്തെ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ക്കെതിരെ പോരാടാന്‍ അവിടെവെച്ച് തയാറെടുപ്പ് നടത്തുകയാണ് സൈന്യം. ഫല്ലൂജ, റമാദി, തിക്രീത് എന്നിവയടക്കമുള്ള നഗരങ്ങളില്‍നിന്ന് ഐ.എസിനെ സൈന്യം തുരത്തിയിരുന്നു. പ്രാദേശിക സൈന്യങ്ങള്‍ ഒഴിഞ്ഞ ലോറികളുമായി ക്യാമ്പിലത്തെുകയും യുദ്ധത്തിന് തയാറുള്ള കുട്ടികളും മുതിര്‍ന്നവരുമായി തിരിച്ചുപോവുകയുമാണെന്ന് ക്യാമ്പ് നിവാസികള്‍ ഹ്യൂമന്റൈറ്റ്‌സ് വാച്ചിനോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.