1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2017

സ്വന്തം ലേഖകന്‍: യുഎസില്‍ കടല്‍ മരുഭൂമിയാക്കി ഇര്‍മ ചുഴലിക്കാറ്റിന്റെ അത്ഭുതം. ഫ്‌ലോറിഡയില്‍ കനത്ത നാശം വിതച്ചു വീശുന്ന ഇര്‍മ ചുഴലിക്കാറ്റ് ബഹാമാസ്, ഫ്‌ളോറിഡ തീരങ്ങളിലാണ് കടലിനെ പിന്നോട്ടു വലിച്ചു കൊണ്ടുപോയത്. ഏറെ നേരം ഇവിടങ്ങളില്‍ തീരത്തോട് അടുത്ത് കടല്‍ വരണ്ട അവസ്ഥയിലായിരുന്നു. തീരത്തു നിന്ന് കടലിനെ മണിക്കൂറുകളോളം പിന്നോട്ട് വലിച്ചു കൊണ്ടു പോകുന്ന കാഴ്ചയാണ് കണ്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മുമ്പ് ലോകത്താകെ സുനാമി, നാശം വിതച്ചപ്പോഴും ഇത്തരത്തില്‍ കടല്‍ പിന്നോട്ടു വലിഞ്ഞ പ്രതിഭാസമുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമാണ് ഇര്‍മ സൃഷ്ടിച്ച അവസ്ഥ. വരണ്ടു കിടക്കുന്ന പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പോസ്റ്റ് ചെയ്തു. ബഹാമാസില്‍ കടല്‍ അപ്രത്യക്ഷമായി എന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്. മറ്റൊരാള്‍ വരണ്ട കടലിലൂടെ ഇറങ്ങി നടക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

അക്ഷരാര്‍ഥത്തില്‍ ഈ കടലില്‍ വെള്ളമില്ല, ഇവിടെ കടലും ബീച്ചുമില്ല തുടങ്ങിയ വിവരണങ്ങള്‍ നല്‍കിയവരുമുണ്ട്. ഫ്‌ളോറിഡയിലും സമാനമായ അവസ്ഥയുണ്ടായതായി. ബഹാമാസില്‍ രാത്രി വൈകി കടലില്‍ വെള്ളം നിറഞ്ഞു. വെള്ളം പതുക്കെ ഒഴുകിയെത്തുന്നതിന്റെ ദൃശ്യങ്ങളും ട്വിറ്ററിലും ഫേസ്ബുക്കിലും വ്യാപമായി പ്രചരിക്കുന്നുണ്ട്. ‘നെഗറ്റീവ് സര്‍ജ്’ എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഈ പ്രതിഭാസത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.