1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2017

സ്വന്തം ലേഖകന്‍: ഇറാനെ തളയ്ക്കാന്‍ സൗദിയുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈനിക മേധാവി. മധ്യേഷ്യയില്‍ വര്‍ധിച്ചു വരുന്ന ഇറാന്റെ സ്വാധീനം തടയാന്‍ അറബ് രാജ്യങ്ങള്‍ക്ക് അനുഭവങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലഫ്.ജനറല്‍ ഗാഡി ഐസെന്‍കോട്ട് വ്യക്തമാക്കി.

സൗദിക്ക് ആവശ്യമെങ്കില്‍ ഞങ്ങള്‍ വിവരങ്ങള്‍ നല്‍കും. ഇരു രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിരവധി പൊതുതാല്‍പര്യങ്ങളുണ്ട്. അതേ സമയം സൗദിയുമായി നിലവില്‍ നയതന്ത്ര ബന്ധങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. അടുത്തിടെ സൗദിയെ നടന്ന ഹൂത്തി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് സൗദി ഭരണകൂടം ആരോപിച്ചിരുന്നു.

ഹൂത്തി വിമതരേയും ഹിസ്ബുല്ലയേയും ഉപയോഗിച്ച് ഇറാന്‍ തങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തുകയാണെന്നായിരുന്നു സൗദിയുടെ ആരോപണം. ഇതേ തുടര്‍ന്ന് ഇറാന്‍ സൗദി ബന്ധം വഷളായ സാഹചര്യത്തിലാണ് ഇസ്രായേല്‍ സൈനിക മേധാവിയുടെ പ്രസ്താവന. ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരിയുടെ രാജിയ്ക്കു പിന്നിലും ഇറാന്‍, സൗദി അധികാര വടംവലിയായിരുനു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.