1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2016

സ്വന്തം ലേഖകന്‍: ജിഷ വധക്കേസിലെ പ്രതി അസം സ്വദേശി അമിയൂര്‍ ഇസ്ലാമിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമിയൂര്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

ജനരോഷം ഭയന്ന് വന്‍ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചതും തിരികെ കൊണ്ടു പോയതും. ഇരുപത് മിനിറ്റില്‍ കോടതി നടപടികള്‍ പുര്‍ത്തിയാക്കിയ ശേഷം ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള തുടര്‍ നപടികള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്ന് പോലീസ് അറിയിച്ചു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കണ്ണില്‍ നിന്ന് പ്രതിയെ മറയ്ക്കുന്നതിന് ഇയാളെ പോലീസ് വാഹനത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കിടത്തിയാണ് തിരികെ കൊണ്ടു പോയത്.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖം ഹെല്‍മറ്റ് കൊണ്ട് മറച്ചാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. മുപ്പതോളം പോലീസുകാരുടെ അകമ്പടിയോടെ പോലീസ് ബസിലാണ് ആലുവ പോലീസ് ക്ലബ്ബില്‍ നിന്നും പ്രതിയെ എത്തിച്ചത്.

ബസിന്റെ മുന്നിലും പിന്നിലുമായി പോലീസിന്റെ അകമ്പടി വാഹനവും ഉണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബ് മുതല്‍ പെരുമ്പാവൂര്‍ കോടതി വരെ സിഗ്‌നലുകള്‍ ഓഫ് ചെയ്ത് പോലീസ് വാഹനത്തിന്റെ യാത്രക്ക് പ്രത്യേക പാതയൊരുക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.