1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2016

സ്വന്തം ലേഖകന്‍: കശ്മീര്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ, പാകിസ്താന്‍ വാക്‌പോരാട്ടം. ഭീകരവാദം പാകിസ്താന്‍ നയമാക്കി മാറ്റുകയാണെന്നും ഇതുപയോഗിച്ച് മറ്റു രാജ്യങ്ങളില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ അതിരൂക്ഷമായി വിമര്‍ശിച്ചു.

പാകിസ്താന്‍ യുഎന്‍ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മനുഷ്യാവകാശം സംബന്ധിച്ച ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. ഭീകരതയ്ക്ക് അഭയം നല്‍കുന്ന രാജ്യമായി പാകിസ്താന്‍ മാറിയിരിക്കുന്നു. ദേശീയ നയമായി ഭീകരതയെ ഉപയോഗിക്കുന്ന പാകിസ്താന്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളിലാണ് ഇടപെടുന്നത്.

ഹിസ്ബുള്‍ ഭീകരനേതാവ് ബുര്‍ഹാന്‍ ഹാനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യയെ ശക്തമായി പാകിസ്താന്‍ വിമര്‍ശിച്ചിരുന്നു. കശ്മീര്‍ വിഷയത്തിലും വാനി കൊല്ലപ്പെട്ട സംഭവത്തിലും പാകിസ്താന്‍ വക്താവ് മലീഹാ ലോധി നടത്തിയ പ്രസ്താവനയോട് ഇന്ത്യയുടെ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ ശക്തമായിട്ടാണ് പ്രതികരിച്ചത്.

കശ്മീര്‍ നേതാവിനെ ഇന്ത്യ വധിച്ചെന്നായിരുന്നു ബുര്‍ഹാന്‍ ഹാനിയുടെ വധത്തെ പാകിസ്താന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് ഐക്യരാഷ്ട്ര സഭയിലെ മനുഷ്യവകാശ സമിതിയില്‍ അംഗത്വം നേടാനാകില്ലെന്ന് അക്ബറുദ്ദീന്‍ പ്രസ്താവന ഇറക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.