1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2015

ലിയോ മെസി ജനിച്ചത് ഇന്ത്യയിലായിരുെങ്കില്‍ ഇന്നത്തെ മെസ്സിയായി കളിക്കാന്‍ സാധിക്കില്ലായിരുന്നെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ. ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ പരിശീലനത്തിന്റെ അഭാവമുണ്ട്. കൃത്യമായ പരിശീലന സംവിധാനം ഉണ്ടായിരുുവെങ്കില്‍ ഇന്ത്യയില്‍നിന്ന് നിരവധി മികച്ച ഫുട്‌ബോള്‍ കളിക്കാര്‍ ഉണ്ടാകുമായിരുന്നെന്ന് ബൂട്ടിയ പറഞ്ഞു. കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു ബൈച്ചുങ് ബൂട്ടിയയുടെ പരാമര്‍ശം.

‘കഴിവ് തിരിച്ചറിഞ്ഞ് ചെറു പ്രായത്തില്‍ നിന്നുതന്നെ വളര്‍ത്തിക്കൊണ്ടുവന്ന താരമാണ് മെസ്സി. നമ്മുടെ രാജ്യത്തും ഇത്തരത്തില്‍ നൂറുകണക്കിന് മെസ്സിമാര്‍ ജനിക്കുുണ്ടാകാം. എന്നാല്‍ അവരെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതിന് ഇവിടെ ഫലപ്രദമായ സംവിധാനങ്ങളില്ല. പ്രതിഭയോടൊപ്പം ഉയര്‍ന്ന നിലവാരത്തിലുളള പരിശീലനവും ചേരുമ്പോഴാണ് കഴിവുള്ള താരങ്ങള്‍ ജനിക്കുന്നത്. ഐ.എം. വിജയന്‍ അടക്കമുള്ള താരങ്ങള്‍ പന്ത് തട്ടാനിറങ്ങിയപ്പോള്‍ പരിശീലനം ലഭിച്ചിരുന്നില്ല. അറിയാവുന്ന തരത്തില്‍ പന്തു തട്ടി വളര്‍ന്ന അദ്ദേഹം സ്വന്തം കഴിവും പരിശ്രമവും കൊണ്ട് മാത്രമാണ് കയറിവന്നത്. താനടക്കമുള്ള താരങ്ങള്‍ക്കും ചെറുപ്പത്തില്‍ ആവശ്യമായ പരിശീലന സൗകര്യങ്ങള്‍ ലഭിച്ചിരുന്നില്ല’ – ബൂട്ടിയ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.