1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2012

മാഞ്ചസ്റ്ററില്‍ ദുക്‌റാന തിരുനാള്‍ ജൂലായ് 7 ന്. ജൂലായ് 1 ന് വൈകീട്ട് 5 മുതല്‍ പീല്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് തിരുന്നാള്‍് കൊടിയേറ്റും മറ്റു തിരുകര്‍മങ്ങളും നടക്കുക. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഒട്ടേറെ വൈദികര്‍ സഹകാര്‍മികരാകും. പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും തിരുനാള്‍ കുര്‍ബാനയും നടക്കും.

ജൂലൈ 7 രാവിലെ 10 30 ന് തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും .തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുക്കാനെത്തുന്ന റെമേജിയോസ് ഇഞ്ചനാനിയില്‍, മാര്‍ക്ക് ഡോവിഡ് എന്നിവരെയും വൈദികരെയും താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ കുര്‍ബാനക്കു തുടക്കമാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ആശിര്‍വാദം, ഊട്ട് നേര്‍ച്ച എന്നിവ ഉണ്ടാകും. സണ്‍ഡെസ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.