1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2017

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്, മെരിലാന്‍ഡില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്. അക്രമി തുരതുരാ നിറയൊഴിച്ചതിനാല്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 9.30 ന് ഹാര്‍ഫോഡ് കൗണ്ടിയിലെ എമോര്‍ട്ടണ്‍ ബിസിനസ് പാര്‍ക്കിലായിരുന്നു ആക്രമണം.

മൂന്നു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. കൈതോക്ക് ഉപയോഗിച്ചായിരുന്നു അക്രമി വെടിവച്ചത്. റാഡി ലബീബ് പ്രിന്‍സ് എന്ന യുവാണ് ആക്രണം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ സഹപ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ശേഷം രക്ഷപെട്ട ലബീബ് പ്രിന്‍സിനായി തെരച്ചില്‍ തുടരുകയാണെന്നും എന്ന് പൊലീസ് അറിയിച്ചു.

ഈ മാസം ഒന്നിന് അമേരിക്കയിലെ ലാസ് വെഗാസിലെ ചൂതാട്ട കേന്ദ്രമായ മാന്‍ഡലേ ബേ റിസോര്‍ട്ടിലും കാസിനോയിലുമായി നടന്ന വെടിവെയ്പ്പില്‍ 50 ലധികം പേരാണ് മരിച്ചത്. 100 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സ്റ്റീഫന്‍ ക്രെയ്ഗ് പെഡ്ഡോക് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.