1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2015

സ്വന്തം ലേഖകന്‍: മൂന്നാര്‍ തോട്ടം തൊഴിലാളി സമരം, തൊഴിലാളി സ്ത്രീ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍നടന്ന വഴിതടയല്‍ സമരത്തിനിടെ കെ.ഡി.എച്ച്.പി. കമ്പനിയിലെ ലക്ഷ്മിസൗത്ത് ഡിവിഷനില്‍ സമുദ്രകനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വ്യാഴാഴ്ച നടത്തിയ വഴിതടയലിനിടയില്‍ ഉച്ചയ്ക്ക് 12 നാണ് സംഭവം. കൂലി കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം. വഴിതടയലിനിടയില്‍ കൈയിലുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ ഇവര്‍ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ മറ്റുതൊഴിലാളികള്‍ അവരുടെമേല്‍ വെള്ളംഒഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഐ.എന്‍.ടി.യു.സി. യൂണിയനില്‍പ്പെട്ട തൊഴിലാളിയാണിവര്‍.

ഐക്യട്രേഡ് യൂണിയനുകള്‍ നടത്തിയ വഴിതടയല്‍സമരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച മൂന്നാര്‍ നിശ്ചലമായി. വിനോദസഞ്ചാരികള്‍ക്കടക്കം ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. ബുധനാഴ്ചത്തെ പി.എല്‍.സി.യോഗം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വഴിതടയല്‍ ആരംഭിച്ചത്.

പൊമ്പളൈ ഒരുമൈ ബുധനാഴ്ച രാത്രിതന്നെ ടൗണിലിറങ്ങി വ്യാപാരികളോട് കടകളടച്ച് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാവിലെ 6 മുതല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ വഴിയില്‍ കല്ലുംതടിയുമിട്ട് വാഹനങ്ങള്‍ തടഞ്ഞിരുന്നു. സ്‌കൂള്‍കുട്ടികളുമായെത്തിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.