1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2015

കന്യാകത്വം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളെ ഓട്ട മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതില്‍നിന്ന് ഓസ്‌ട്രേലിയയിലെ മുസ്ലീം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിലക്കിയതായി പരാതി. പെണ്‍കുട്ടികള്‍ അധികമായി ഓടിയാല്‍ കന്യാകത്വം നശിക്കും. ഓട്ട മത്സരങ്ങളിലും ഫുഡ്‌ബോള്‍ പോലുള്ള കളികളിലും പങ്കെടുത്ത് പരുക്കേറ്റാല്‍ കുട്ടികളുണ്ടാകാതെ വരും. തന്റെ നിരീക്ഷണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ ഓട്ട മത്സരത്തില്‍ പങ്കെടുക്കരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പകള്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ ഇത്തരം നീച പ്രവര്‍ത്തികളെ തടയണമെന്ന് ആവശ്യപ്പെട്ട് അല്‍ തക്വ കോളജിലെ മുന്‍ അധ്യാപിക സര്‍ക്കാരിന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തു വന്നത്. ഓസ്‌ട്രേലിയയിലെ ദ് ഏജ് പത്രം ടീച്ചര്‍ സര്‍ക്കാരിനയച്ച കത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളായതു കൊണ്ട് ഓട്ടം പോലുള്ള ഇവന്റുകളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പറയുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ടീച്ചര്‍ കത്തില്‍ പറയുന്നു.

പ്രാദേശിക വിദ്യാഭ്യാ റെഗുലേറ്റര്‍ പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തികള്‍ ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. അതേസമയം ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ല.

പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും ഈ പ്രശ്‌നം ഏറ്റെടുത്തതോടെ സ്‌കൂളും പ്രിന്‍സിപ്പളും വിവാദത്തിലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.