1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍പ്പെട്ട് ദുരിതത്തിലായ ബ്രിട്ടീഷുകാരെയും വഹിച്ചുകൊണ്ടുള്ള വിമാനം യുകെയിലെത്തി. 120 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ദുരിത ബാധിത പ്രദേശത്ത് നിന്നും മടങ്ങി എത്തിയ ആളുകളെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. വിമാനത്തില്‍ വന്നിറങ്ങിയവര്‍ പുറത്തിറങ്ങിയപ്പോള്‍ വികാരപരമായ കാഴ്ച്ചകളായിരുന്നു കണ്ടത്.

ബ്രിട്ടണിലെ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലാണ് നേപ്പാളില്‍നിന്നുള്ള ആളുകളെയും വഹിച്ചുകൊണ്ടുള്ള വിമാനം എത്തിയത്.

നേപ്പാളില്‍ മരിച്ചവരില്‍ ഒരു ബ്രിട്ടീഷുകാരന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരട്ട പൗരത്വമുള്ള ഇയാളുടെ പേര് സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല. ഇയാള്‍ ഹോങ്കോംഗിലായിരുന്നു താമസിച്ചിരുന്നത്.

എവറസ്റ്റ് ബേസ് ക്യാംപില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഒരു ബ്രിട്ടീഷുകാരനുണ്ടെന്ന അഭ്യൂഹം ബ്രിട്ടീഷ് അധികൃതര്‍ അന്വേഷിച്ചു വകികയാണ്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷ്ണല്‍ ഡെവലപ്‌മെന്റ് ഏര്‍പ്പെടുത്തിയ ബോയിംഗ് 767 ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലാണ് നേപ്പാളില്‍നിന്നുള്ളവരെ യുകെയിലെത്തിച്ചത്. കുട്ടികളും പ്രായമായവരും രോഗബാധിതരുമാണ് ഈ ഫ്‌ളൈറ്റില്‍ ഉണ്ടായിരുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്ക് മൂന്ന് മാസം പ്രായവും ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് 60 വയസ്സുമാണ്. ഇനിയും നേപ്പാളില്‍ തന്നെയുള്ള ബ്രിട്ടീഷുകാരെ ഇതുപോലെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കും.

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5000 കടന്നു. 8000 ത്തോളം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളും മറ്റും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.