1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2016

സ്വന്തം ലേഖകന്‍: പെരുമ്പാവൂര്‍ കൊലപാതകം, ജിഷയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ആള്‍ കണ്ണൂരില്‍ പിടിയില്‍. ജിഷയുടെ അയല്‍വാസിയാണ് പിടിയിലായത്. ജിഷയുടെ കൊലപാതകം നടന്ന് ആറാം ദിവസമാണ് പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ പോലീസിന്റെ വലയിലാകുന്നത്. പിടിയിലായ ആളെ പെരുമ്പാവൂരില്‍ എത്തിക്കുമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും ലഭിച്ചതായും രാത്രി മുഴുവന്‍ പരിശോധന തുടരുമെന്നും പോലീസ് അറിയിച്ചു.

സോഷ്യല്‍ മീഡിയയിലും പുറത്തും പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ജിഷയുടെ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് ഉറപ്പായിട്ടില്ല.

സംഭവത്തില്‍ ദേശീയസംസ്ഥാന പട്ടികജാതി ഗോത്ര കമ്മീഷനുകള്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജിഷ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലെ വിവിധ കൂട്ടായമകളും സംഘടനകളും പ്രതിഷേധ പരിപാടികള്‍ ശക്തമാക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.