1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2017

സ്വന്തം ലേഖകന്‍: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്, രാംനാഥ് കോവിന്ദും മീരാകുമാറും മുഖാമുഖം. ഇന്ത്യയുടെ 14 മത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കുമ്പോള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണു മത്സരരംഗത്തുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാലറ്റ് പേപ്പറുകളും എത്തിച്ചശേഷം 20 ന് ഡല്‍ഹിയിലാണു വോട്ടെണ്ണല്‍.

പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയായി പുതിയ രാഷ്ട്രപതി 25 ന് അധികാരമേല്‍ക്കും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലാണു സത്യപ്രതിജ്ഞ ചടങ്ങ്. ആകെ വോട്ട് മൂല്യം 10,98,903 ആണ്. ഇതിന്റെ 62 ശതമാനം കോവിന്ദിന് അനുകൂലമായി ഉറപ്പാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ക്യാമ്പ്. വിപ്പ് ബാധകമല്ലാത്ത തെരഞ്ഞെടുപ്പില്‍ ‘മനഃസാക്ഷി വോട്ട്’ ചെയ്യാനാണ് എതിര്‍സ്ഥാനാര്‍ഥി മീരാകുമാറിന്റെ ആഹ്വാനം.

യു.പി.എയില്‍പെടില്ലെങ്കിലും ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എന്‍.സി.പി, ബി.എസ്.പി, എസ്.പി അടക്കം 17 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ മീരാകുമാറിനുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 776 പാര്‍ലമെന്റംഗങ്ങളും 4,120 എം.എല്‍.എമാരുമാണു വോട്ടര്‍മാര്‍. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കു വോട്ടവകാശമില്ല. പാര്‍ലമെന്റിലെ 62 ആം നമ്പര്‍ മുറി ഉള്‍പ്പെടെ 32 രാജ്യത്ത് പോളിങ് ബൂത്തുകളുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഈ മുറിയിലെ ആറാം നമ്പര്‍ ടേബിളിലാണു വോട്ട് രേഖപ്പെടുത്തുക. കേരള നിയമസഭയില്‍ 664 ആം നമ്പര്‍ മുറിയാണ് ഇതിനായി ക്രമീകരിക്കുക. ഡല്‍ഹിയില്‍ വോട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുള്ള എം.എല്‍.എമാര്‍ക്കായി പാര്‍ലമെന്റ് മന്ദിരത്തിലെ ബൂത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.