1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2016

സ്വന്തം ലേഖകന്‍: പോപ്പ് ഇതിഹാസം പ്രിന്‍സ് റോജര്‍സ് നെല്‍സന്റെ മരണം എയിഡ്‌സ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. പ്രിന്‍സിന്റെ മരണം ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്ന കാര്യത്തില്‍ വിവാദം നില നില്‍ക്കേയാണ് ഒരു ടാബ്ലോറ്റിഡ് വാര്‍ത്ത്പുറത്തുവിട്ടത്. ദൈവം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് പ്രിന്‍സ് ചികിത്സക്ക് തയ്യാറായിരുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.

കടുത്ത ‘യഹോവാ സാക്ഷി’ വിശ്വാസിയായിരുന്ന പ്രിന്‍സ് പ്രാര്‍ത്ഥന മാത്രമാണ് രോഗം ഭേദമാകാനുള്ള ഏകവഴിയെന്ന് വിശ്വസിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചികിത്സ പോലും വേണ്ടെന്ന് വെച്ചത്. ആറു മാസം മുമ്പാണ് പ്രിന്‍സിന്റെ രോഗം അപകടരമായ അവസ്ഥയില്‍ എത്തിയത്. ശരീരത്തിന്റെ തൂക്കം കുറഞ്ഞ് മരിക്കുമ്പോള്‍ വെറും 36 കിലോ മാത്രമായിരുന്നു.

57 കാരനായിരുന്ന പ്രിന്‍സിന്റെ രക്തത്തിലെ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും താപനില ക്രമാനുഗതമായി താഴ്ന്നതായും വാര്‍ത്ത പുറത്തുവിട്ട എന്‍ക്വയറര്‍ ടാബ്ലോയിഡ് പറയുന്നു.

മുഖവും ത്വക്കിന്റെ നിറവും മഞ്ഞയാകുകയും കഴുത്ത് തൂങ്ങി വിരല്‍നഖങ്ങള്‍ക്ക് ബ്രൗണ്‍കലര്‍ന്ന മഞ്ഞ നിറമാകുകയും ചെയ്തു. വേദനാസംഹാരിയുടെ അമിതമായ ഉപയോഗമായിരുന്നു ഇത്തരത്തിലുള്ള പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നും മരിക്കുമ്പോള്‍ പോലും ഇവ ഉപയോഗിച്ചിരുന്നതായും വാര്‍ത്തയില്‍ പറയുന്നു. വേദനാ സംഹാരിയുടെ അമിതമായ ഉപയോഗമായിരുന്നു മരണ കാരണമെന്നായിരുന്നു പ്രിന്‍സിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.