1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2016

സ്വന്തം ലേഖകന്‍: ഒരു മിനിട്ടില്‍ 94 പുഷ് അപ്പ്, ചോറ്റാനിക്കര സ്വദേശി ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരുങ്ങുന്നു. ചോറ്റാനിക്കര സ്വദേശി സിജുവാണ് ഒരു മിനിട്ടില്‍ 94 പുഷ് അപ് എടുത്ത് ഗിന്നസ് റെക്കോര്‍ഡില്‍ എത്തി നില്‍ക്കുന്നത്.

കണയന്നൂര്‍ ചിന്താ തിയറ്റേഴ്‌സിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രദര്‍ശനത്തിലാണ് സിജുവിന്റെ ലോക റെക്കോര്‍ഡ് ഭേദിച്ച പ്രകടനം. കാനഡക്കാരനായ റോയി ബര്‍ഗറിന്റെ പേരില്‍ നിലവിലുള്ള ഒരു മിനിറ്റില്‍ 84 പുഷ് അപ്പ് എന്ന റെക്കോര്‍ഡാണ് സിജു തകര്‍ത്തത്.

എരുമേലി സ്വദേശി ജോസഫിന്റെ 82 പുഷ് അപ് പ്രകടനമാണ് സിജുവിന് പ്രചേദനമായത്. പ്രകടനത്തിന്റെ വീഡിയോ സംഘാടകള്‍ ഗിന്നസ് അധികൃതര്‍ക്ക് അയച്ചു കൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കുന്നതിനു മുമ്പ് സിജുവിന് ഗിന്നസ് അധികൃതരുടെ കര്‍ശന പരിശോധനകള്‍ നേരിടേണ്ടിവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.