1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

സ്വന്തം ലേഖകന്‍: സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ട സംഭവം പുറകില്‍ നിന്നുള്ള കുത്തെന്ന് പുടിന്‍, മൂന്നാം ലോകയുദ്ധത്തിന് സാധ്യതയെന്ന് നിരീക്ഷകര്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അതിരൂക്ഷമായ ഭാഷയിലാണ് തുര്‍ക്കിയെ വിമര്‍ശിച്ചത്. തുര്‍ക്കി പുറകില്‍ നിന്ന് കുത്തിയതാണെന്ന് ആഞ്ഞടിച്ച പുടിന്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കി.

സിറിയന്‍ അതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ അകത്തുവച്ചാണ് തുര്‍ക്കി റഷ്യന്‍ യുദ്ധ വിമാനം വെടിവച്ചിട്ടതെന്നും തീവ്രവാദികളെ പിന്തുണയ്ക്കുന്ന ഈ നിലപാടിന് ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് റഷ്യന്‍ നിലപാട്. എന്നാല്‍ തങ്ങള്‍ വിമാനം വീഴ്ത്തിയത് തുര്‍ക്കി അതിര്‍ത്തിക്കുള്ളിലാണെന്ന നിലപാടില്‍ ഉറച്ചുനില്‍പ്പാണ് തുര്‍ക്കി.

അതേസമയം നാറ്റോ സംഭവത്തില്‍ നാറ്റോ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. വിമാനം വെടിവച്ചിട്ട സംഭവത്തില്‍ തുര്‍ക്കിയ്‌ക്കൊപ്പമാണ് നാറ്റോയെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് പ്രതികരിച്ചു. തുര്‍ക്കിയും റഷ്യയും തമ്മില്‍ വിമാനം വെടിവച്ചിട്ട സംഭവത്തെ തുടര്‍ന്നുണ്ടായ ഉരസല്‍ കാര്യമാക്കേണ്ടെന്ന നിലപാടിലാണ് അമേരിയ്ക്കയും ഫ്രാന്‍സും.

റഷ്യയെ പിന്തുണച്ച് സിറിയ രംഗത്തെത്തിയിട്ടുണ്ട്. ചൈനയും റഷ്യക്ക് അനുകൂല നിലപാടിലാണെന്ന് സൂചനയുണ്ട്. രണ്ടാം ലോകയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന പക്ഷം ചേരലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നും നിരീക്ഷകര്‍ പറയുന്നു. തുര്‍ക്കിക്കെതിരെ റഷ്യ പടയൊരുക്കം നടത്തിയാല്‍ അതൊരു മൂന്നാം ലോകയുദ്ധത്തിന് തുടക്കമിടുമെന്നാണ് പ്രവചനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.