1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2015

സ്വന്തം ലേഖകന്‍: ജിദ്ദയില്‍ അത്യാധുനിക വിമാനത്താവളം വരുന്നു, പണി അടുത്ത വര്‍ഷം പൂര്‍ത്തിയാകും. മൂന്ന് കോടി തീര്‍ഥാടകരെ കൈകാര്യം ചെയ്യ്യാന്‍ ശേഷിയുള്ളതാണ് പുതിയ വിമാനത്താവളം. ജിദ്ദയിലെ കിംഗ്അബ്ദുല്‍അസീസ്അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ പണി എണ്‍പത്തിയഞ്ചു ശതമാനവും പൂര്‍ത്തിയായി. 2016 മധ്യത്തില്‍ പുതിയ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.

അത്യാധുനിക സൗകര്യങ്ങളോട് കൊട്ടിയ 220 ചെക്കിന്‍കൌണ്ടറുകള്‍ പുതിയ ടെര്‍മിനലിലുണ്ട്. പ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടാകും. 46 ഗേറ്റുകളിലായി ഒരേ സമയം 90 വിമാനങ്ങള്‍ക്ക് യാത്രക്കാരെ കയറ്റാം. ഇതിനു പുറമേ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും, മുപ്പതു കി.മീ നീളത്തില്‍പുതിയ റോഡുകളും പാലങ്ങളും പുതിയ വിമാനത്താവളത്തോടനുബന്ധിച്ച് ഉണ്ടാകും.

ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പ്രത്യേകം കാര്‍പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. മക്കയിലേക്കും മദീനയിലെക്കുമുള്ള ഹറമൈന്‍ റയില്‍പാതയുടെ ഒരു സ്‌റ്റേഷന്‍ വിമാനത്താവളത്തില്‍ ഉണ്ടാകും. നാവിഗേഷന്‍ ഉകരണങ്ങള്‍ഘടിപ്പിച്ച 136 മീറ്റര്‍ ഉയരമുള്ള കണ്‍ട്രോള്‍ ടവറിന്റെ പണി പൂര്‍ത്തിയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.