1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2016

സ്വന്തം ലേഖകന്‍: നടുക്കടല്‍ ആണെങ്കിലെന്താ? ഇന്റര്‍നെറ്റ് കിട്ടിക്കൂടെ? എയര്‍ടെല്‍ ചോദിക്കുന്നു. കടലിലും ഹൈസ്പീഡ് ഇന്റര്‍നെറ്റുമായി എത്തുകയാണ് എയര്‍ടെല്‍. തീരത്തു നിന്ന് 15 കീ. മി അകലെ കടലില്‍ 4 ജി ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

വിശാഖപട്ടണത്തു നടക്കുന്ന രാജ്യന്തര ഫ്‌ലീറ്റ് റിവ്യൂവിന്റെ ഭാഗമായാണ് ഈ സേവനം ലഭ്യമാക്കുന്നത്.രാജ്യത്ത് ആദ്യമായാണ് ഒരു നെറ്റ്‌വര്‍ക്ക് കടലില്‍ ഇന്റര്‍നെറ്റ് സേവനം അവതരിപ്പിക്കുന്നത്. മുമ്പ് കടലില്‍ നിന്ന് 2 കീ. മി അകലെ മാത്രമേ 3ജി, 4ജി സേവനങ്ങള്‍ ലഭിച്ചിരുന്നുള്ളു.

നാവികസേനാ അധികൃതരുടെ ആവശ്യ പ്രകാരമാണ് എയര്‍ടെല്‍ ഈ സേവനം ലഭ്യമാക്കുന്നത്. ഫ്‌ലീറ്റിനു വേണ്ടി തീരത്തു നിന്ന് അകലെ നങ്കൂരമിട്ടിരിക്കുന്ന വിവിധ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ക്കും നാവികര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്.

24 വിദേശ കപ്പലുകള്‍ ഉള്‍പ്പെടെ 90 ഓളം കപ്പലുകളാണ് കടലില്‍ നങ്കുരമിട്ടിരിക്കുന്നത്. എന്നാല്‍ എത്ര ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്ന കമ്പനി വ്യക്തമാക്കിട്ടില്ല. ഫ്‌ലീറ്റിന് ശേഷവും സേവനം തുടരാനാണ് തീരുമാനം എന്ന് എയര്‍ടെല്‍ തെലുങ്കാന സിഇഒ വെങ്കിടേഷ് വിജയരാഘവന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.