1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2017

സ്വന്തം ലേഖകന്‍: ‘സ്ത്രീകളെ ഉപദ്രവിക്കുന്നതില്‍ പ്രത്യേക സുഖവും താത്പര്യവും, ബ്രിട്ടീഷ് ജിഹാദികള്‍ കൂടുതല്‍ അപകടകാരികള്‍,’ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകര പോലീസില്‍ അംഗമായ യുവതിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവോ, പിതാവോ മറ്റ് ബന്ധുക്കളോ കൂടെയുണ്ടെങ്കില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നതില്‍ പ്രത്യേക സുഖം കണ്ടെത്തുന്നതായി പറയുന്നത് സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിന്റെ തലസ്ഥാനമായ റാക്വയില്‍ അല്‍ഖന്‍സ ബ്രിഗേഡ് എന്ന പേരിലുള്ള വനിതാ ഭീകര പൊലീസില്‍ അംഗമായ 25 കാരി ഹാജെറയാണ്.

ബ്രിട്ടീഷ് വനിതാ ജിഹാദിസ്റ്റുകളാണ് ക്രൂര പീഡനം അഴിച്ചു വിടുന്നതില്‍ മുന്‍പന്തിയിലെന്നും ഹാജെറ പറയുന്നു. അല്‍ഖന്‍സാ ബ്രിഗേഡില്‍ ഹാജെറ അംഗമാകുന്നത് 2014 ലാണ്. ഹാജെറ ഉള്‍പ്പെടെയുള്ള വനിതാ ജിഹാദികളെ അഡോള്‍ഫ് ഹിറ്റലറുടെ ഭരണകാലത്തുണ്ടായിരുന്ന ഗസ്റ്റപ്പയോടാണ് സ്വയം താരതമ്യം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചുരുക്കം ചില ഭീകര സംഘടനകളില്‍ മുന്നിട്ടു നില്‍ക്കുന്നതിനാലാണ് ഐഎസില്‍ ചേര്‍ന്നതെന്നാണ് ഹാജെറ പറയുന്നത്.

യൂറോപ്പില്‍ നിന്നുള്ള ജിഹാദികളാണ് ഉപദ്രവകാരികള്‍. ‘ബൈറ്റിങ്’ ടൂള്‍ ഉപയോഗിച്ചാണ് ഇവര്‍ വേദനിപ്പിക്കുന്നത്. ഇവര്‍ അറിയപ്പെടുന്നത് ‘ഉം സലാമ’ എന്നാണെന്നും ഹാജെറ പറയുന്നു. ജോര്‍ദാന്‍ സ്വദേശിയായ ആര്‍മി പൈലറ്റ് മുവാത്ത് അല്‍ കസാസ്‌ബെഹിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയപ്പോള്‍ അതിന് താന്‍ ദൃക്‌സാക്ഷായിയരുന്നുവെന്ന് ഹാജെറ വ്യക്തമാക്കുന്നു. ഇരുമ്പ് കൂടിലാക്കിയശേഷം മുവാത്തിനെ ജീവനോടെ കത്തിക്കുകയായിരുന്നു ചെയ്തത്.

ഉം സലാമയും ഉം റയാനും മുവാത്തിനെ എങ്ങനെയാണ് പീഡിപ്പിച്ചതെന്ന് തനിക്ക് കൃത്യമായ ഓര്‍മ്മയുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പീഡനമാണ് അവിടെ നടന്നതെന്നും ഹാജെറ കൂട്ടിച്ചേര്‍ത്തു. റാക്വയിലെ സ്ത്രീകളുടെ പെരുമാറ്റം നിരീക്ഷിക്കുക, കറുത്ത ഷൂ ധരിക്കാത്തവരേയും മുഖംമൂടി ധരിക്കാത്തവര്‍ക്കും കടുത്ത ശിക്ഷ നല്‍കുക തുടങ്ങിയവയാണ് അല്‍ഖന്‍സയുടെ രീതികള്‍. മുസ്‌ലീം സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മൂടുന്ന വസ്ത്രം ധരിക്കുന്നുവെന്ന് ഉറപ്പു വരുത്താനുള്ള ചുമതലയും ഇവര്‍ക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.