1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2015

സ്വന്തം ലേഖകന്‍: വത്തിക്കാനില്‍ മെത്രാന്മാരുടെ സമ്മേളനം (സിനഡ്) തുടങ്ങി, സ്വവര്‍ഗ വിവാഹം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
കത്തോലിക്ക സഭയിലെ മെത്രാന്മാരുടെ സമ്മേളനം (സിനഡ്) ഫ്രാന്‍സിസ് പാപ്പയുടെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പ്രത്യേക പ്രാര്‍ഥനയോടെയാണ് തുടങ്ങിയത്.

270 മെത്രാന്മാരും വിവിധരാജ്യങ്ങളില്‍ നിന്നായി 318 അംഗങ്ങളുമാണ് പങ്കെടുക്കുന്നത്. സ്വവര്‍ഗരതി, സ്വവര്‍ഗ വിവാഹ എന്നിവയുള്‍പ്പടെയുള്ള വിവാദ വിഷയളും അവയുണ്ടാക്കുന്ന കുടുംബ പ്രശ്‌നങ്ങളുമാണ് ഇത്തവണത്തെ പ്രത്യേക വിഷയം. ഇന്ത്യയില്‍നിന്നുള്ള മെത്രാന്മാരും പങ്കെടുക്കുന്നുണ്ട്.

സ്വവര്‍ഗക്കാരനെന്ന് വെളിപ്പെടുത്തിയ പോളണ്ടുകാരനായ വൈദികനെതിരെ കഴിഞ്ഞദിവസം സഭ നടപടിയെടുത്തിരുന്നു. വത്തിക്കാനിലെ പ്രധാന സമിതിയില്‍ 2003 മുതല്‍ അംഗമായ മോണ്‍സിഞ്ഞോര്‍ ക്രിസ്റ്റഫ് ചരംസയെ പൗരോഹിത്യ ശുശ്രൂഷകളില്‍നിന്ന് നീക്കം ചെയ്യുകയായിരുന്നു.

ഒരു ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സ്വവര്‍ഗരതിക്കാരനാണെന്നും പങ്കാളിയുണ്ടെന്നും അദ്ദേഹം പറഞ്ഞത്. സഭ സ്വവര്‍ഗരതിയോട് പുലര്‍ത്തുന്ന സമീപനത്തില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സിനഡ് ആരംഭിക്കാനിരിക്കെ, അഭിമുഖവും വിവാദ വെളിപ്പെടുത്തലും പുരോഹിതന്റെ ഉത്തരവാദിത്വമില്ലായ്മയാണ് പുറത്തുകൊണ്ടുവന്നതെന്നാണ് വത്തിക്കാന്‍ പറഞ്ഞത്. ഒക്ടോബര്‍ 25ന് സിനഡ് സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.