1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2012


യു കെയിലെ ലൂര്‍ദ്ദന്നറിയപ്പെടുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ഹാമില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തീര്‍ത്ഥാടനം ജൂലൈ 15 നു മരിയോത്സവമായി ആഘോഷിക്കുന്നു. എഴായിരത്തോളം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ ആറാമത് തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ കത്തോലിക്ക കൂട്ടായ്മയായ കേംബ്രിഡ്ജ് സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുണിറ്റിയാണ്.

തീര്‍ത്ഥാടനം വിജയിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനുവുമായി സെന്റ് ഫിലിഫ് ഹോവാര്‍ഡ് കാത്തലിക് ചര്‍ച്ച് വികാരിയും മലയാളി സമൂഹത്തിന്റെ അഭ്യുദയകാംക്ഷിയുമായ ആയ മോണ്‍സിഞ്ഞോര്‍ ഫാ ജിം ഹാര്‍ക്‌നെസ്സ് തീര്‍ത്ഥാടക പ്രസുദേന്തി സമൂഹത്തോടൊപ്പം എപ്പോഴും ഉണ്ടെന്നുള്ളത് സംഘാടകര്‍ക്ക് ഊര്‍ജ്ജം പകരുന്നു. തീര്‍ത്ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചതായി ടോജോ ചെറിയാന്‍ , റോബിന്‍ കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.

സീറോ മലബാര്‍ ചാപ്ലിനും, വാല്‍സിങ്ഹാം തീര്‍ത്ഥാടനത്തിന്റെ സംഘാടകനും ആയ ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ ആണ് തീര്‍ത്ഥാടനത്തിന്റെ മുഖ്യ നേതൃത്വം വഹിക്കുന്നത്. വാല്‍സിങ്ഹാം പുണ്യ കേന്ദ്രത്തിന്റെ ചരിത്രം, അന്നേ ദിവസം പാടുന്നതും, ചൊല്ലാനുമുള്ളതുമായ പാട്ടുകളും, പ്രാര്‍ത്ഥനകളും, മറ്റും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കുന്ന പുസ്തകം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് ഓമന ജോസ്, ഷേര്‍ലി ജോസി എന്നിവര്‍ അറിയിച്ചു.

കുട്ടികളെ അടിമ വെക്കുന്നതിനും, കുമ്പസാരത്തിനും, പ്രത്യേക നിയോഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനും ഭോജന ഇടങ്ങള്‍, വാഹന പാര്‍ക്കിങ്ങുകള്‍ എന്നിവക്കും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും റോയ്‌മോന്‍ ചാക്കോ, ജോജി ജോസഫ് എന്നിവര്‍ അറിയിച്ചു. ഭക്ഷണവും, വെള്ളവും ,മരുന്നും മറ്റും സ്വയം കരുതേണ്ടതാണ്. താമരശ്ശേരി രൂപതയുടെ മെത്രാന്‍ മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ പിതാവ് ഈ തീര്‍ത്ഥടനത്തിലെ മുഖ്യ അതിഥിയായിരിക്കും.

ഉച്ചക്ക് 12 മണിക്ക് വാല്‍സിങ്ഹാംമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൗണ്‍സിയേഷന്‍ ചാപ്പലില്‍ നിന്നും വാല്‍സിങ്ഹാംമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള തീര്‍ത്ഥാടനം ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് മരിയ ഭക്തര്‍ വാല്‍സിങ്ഹാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്നു നീങ്ങും.

സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അടിമ വെക്കല്‍, തീര്‍ത്ഥാടന സന്ദേശം തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള. ഉച്ച കഴിഞ്ഞു 2:45 നു മാര്‍ റെമിജിയുസ് ഇഞ്ചനാനിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ സമൂഹ ബലി നടത്തപ്പെടും. സമാപനത്തോടനുബന്ധിച്ചു അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ടോജോ ചെറിയാന്‍ -7877854744

റോബിന്‍ കുര്യാക്കോസ് – 07961425750

റോയ്‌മോന്‍ ചാക്കോ – 07960665323

ജോജി ജോസഫ് – 07545233760

ഓമന ജോസ് 07898753525

ഷേര്‍ലി ജോസി 07930481388

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.