1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2016

സ്വന്തം ലേഖകന്‍: ആകാശത്തും കള്ളന്മാരുടെ വിളയാട്ടം, ഹോങ്‌കോങ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയുടെ രണ്ടര ലക്ഷം ഡോളര്‍ കവര്‍ന്നു. ദുബായില്‍ നിന്നു ഹോങ്‌കോങിലേയ്ക്കു പോയ എമിറേറ്റസ് വിമാനത്തില്‍ തുര്‍ക്കി സ്വദേശിയായ വ്യാപാരിക്കാണ് രണ്ടര ലക്ഷം ഡോളര്‍ നഷ്ടമായത്.

സീറ്റിനു മുകളിലെ ലഗേജ് സ്‌റ്റോറില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണു പണവും വിലയേറിയ വാച്ചും കവര്‍ന്നത്. വിമാനം ഇറങ്ങി യാത്രക്കാര്‍ പുറത്തെത്തിയ ശേഷമാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.

യാത്രക്കാരന്‍ ഉടന്‍ തന്നെ എമിറേറ്റസ് എയര്‍വേസിനെ വിവരം അറിയിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ എമിറേറ്റസ് പോലീസിന് കൈമാറിട്ടുണ്ട്. ഈ പാതയിലെ വിമാനത്തില്‍ കവര്‍ച്ച പതിവായിരിക്കുകയാണെന്നു വാര്‍ത്തകളുണ്ട്. ഇതിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നു പോലീസ് സംശയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.