1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2016

സ്വന്തം ലേഖകന്‍: യുഎഇയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ കുടുങ്ങും, പുതിയ നിയമം. ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കി യുഎഇ ആഭ്യന്തര വകുപ്പിന്റെ പുതിയ നിയമം നിലവില്‍ വന്നു.

വിവാഹമുള്‍പ്പെടെയുള്ള പരിപാടികളിലും പൊതു ചടങ്ങുകളിലും എടുക്കുന്ന ചിത്രങ്ങള്‍ അവരുടെ അനുവാദം കുടാതെ പ്രസിദ്ധീക്കുന്നവരില്‍ നിന്നും പിഴ ഈടാക്കി ജയില്‍ ശിക്ഷ വരെ നല്‍കുമെന്ന് യുഎഇ ആഭ്യന്തര വകുപ്പ് പ്രതിനിധി അറിയിച്ചു. സ്ത്രീകള്‍ പൊതു ചടങ്ങില്‍ ഫോട്ടോയൊടുക്കാന്‍ അനുവദിക്കാറുണ്ടെങ്കിലും അവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നും പ്രതിനിധി വ്യക്തമാക്കി.

ഈ നിയമത്തിന്റെ ലംഘനത്തെ സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായി കണക്കാക്കും. ഒപ്പം ചിത്രങ്ങള്‍ ഫോണില്‍ സുക്ഷിക്കുന്നതും മറ്റുള്ളവരുമായി പങ്കുവെക്കുന്നതും കുറ്റത്തിന്റെ പരിധിയില്‍ വരും. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിമാസ മാസികയായിലൂടെയാണ് പുതിയ നിയമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.