1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2015


യുകെയിലെ സര്‍വകലാശാകളില്‍ പഠിക്കുന്നതിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളില്‍ നിന്നുള്ളവരാണ് കൂടുതലായും യുകെയിലെ സര്‍വകലാശാലകളില്‍ പഠിക്കുന്നതിനായി താല്‍പര്യത്തോടെ മുന്നോട്ട് വരാന്‍ സാധ്യതയുള്ളതെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ സര്‍വകലാശാലകളില്‍ ചേരുന്നതിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് യുകാസ് അഡ്മിഷന്‍ സര്‍വീസിന്റെ രേഖകളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുട്ടികളുടെ എണ്ണത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ദ്ധനയും യൂറോപ്പിന് പുറത്തുനിന്നുള്ള കുട്ടികളുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണത്തിലാണ് ഏറ്റവും അധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ 12 ശതമാനവും യുഎസില്‍നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ അഞ്ച് ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

18 വയസ്സുള്ളവരുടെ ഇടയില്‍നിന്നുള്ള അപേക്ഷകള്‍ക്ക് റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 592,290 പേര്‍ വിവിധ കോഴ്‌സുകള്‍ക്കായി യുകെ സര്‍വകലാശാലകളില്‍ അപേക്ഷിച്ചിട്ടുണ്ട്.

ബ്രിട്ടണിലെ പണക്കാരായ വിദ്യാര്‍ത്ഥികള്‍ (18 വയസ്സ് വിഭാഗത്തിലുള്ളവര്‍ ) കൂടുലായും വിദേശ സര്‍വകലാശാലകളെയാകും ഉന്നത വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കുക. സര്‍ക്കാര്‍ സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടും കൂടുതലായ വിദ്യാര്‍ത്ഥികള്‍, അതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, കൂടുതല്‍ ഉത്സാഹം വിദ്യാഭ്യാസത്തിനായി നല്‍കുന്നതിനെ ശുഭസൂചനയായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.