1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഉംക്വാ കമ്യൂണിറ്റി കോളേജ് കാമ്പസില്‍ വെടിവപ്പ്, 10 പേര്‍ മരിച്ചു. യുഎസിലെ റോസ്ബര്‍ഗിലുള്ള ഉംക്വാ കമ്മ്യൂണിറ്റി കോളജ് കാമ്പസില്‍ ഇരച്ചു കയറിയ തോക്കുധാരി അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു.

തുരുതുരാ വെടിവപ്പു നടത്തിയ അക്രമി 10 പേരെ വധിച്ചു. പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കമ്മ്യൂണിറ്റി കോളജിലാണ് വെടിവയ്പ് നടന്നത്. അതിനാല്‍ ധാരാളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

ചിലര്‍ക്ക് ഒന്നിന്‍ കൂടുതല്‍ വെടിയേറ്റിട്ടുമുണ്ട്. ഓറിഗണില്‍ വര്‍ദ്ധിച്ചു വരുന്ന തോക്കുകളുടെ വില്‍പ്പനയും ലൈസന്‍സിങ് സമ്പ്രദായം കാര്യക്ഷമമല്ലാതതും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നതായി ആരോപണം ഉയര്‍ന്നു. അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.