1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2016

സ്വന്തം ലേഖകന്‍: വിസാ ഫീസ് വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കും, ഇന്ത്യക്ക് അമേരിക്കയുടെ ഉറപ്പ്. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വിസാ ഫീസ് ഉയര്‍ത്തിയത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അമേരിക്കന്‍ വാണിജ്യസെക്രട്ടറി പെന്നി പ്രിസ്‌കര്‍ ഉറപ്പു നല്‍കിയത്.

ഡല്‍ഹിയില്‍ നടന്ന രണ്ടാമത് ഇന്ത്യ അമേരിക്ക നയതന്ത്രവാണിജ്യ ചര്‍ച്ചയിലാണ് വിസാ പ്രശ്‌നം ഇന്ത്യ ഉയര്‍ത്തിയത്. വിസാ ഫീസ് ഉയര്‍ത്തിയത് ഇന്ത്യന്‍ വ്യവസായ ലോകത്തിന് ക്ഷീണമുണ്ടാക്കുമെന്ന് നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

എന്നാല്‍, കഴിഞ്ഞവര്‍ഷം വിതരണം ചെയ്ത 69 ശതമാനം എച്ച്.വണ്‍.ബി വിസകളും 30 ശതമാനം എല്‍.വണ്‍. വിസകളും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചതെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. വിസാ ഫീസ് വര്‍ധന ബാധകമാകുന്നത് ഇന്ത്യക്ക് മാത്രമല്ലെന്നും സെക്രട്ടറി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.