1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2018

സ്വന്തം ലേഖകന്‍: യുകെയിലെ രണ്ട് കള്ളന്മാര്‍ക്ക് കാറ്റ് കൊടുത്ത എട്ടിന്റെ പണി; വൈറലായി വീഡിയോ. മോഷ്ടിച്ച പണം മുഴുവന്‍ കാറ്റ് പറത്തിക്കൊണ്ടു പോകുന്നത് കണ്ട് നിസ്സഹായരായി നില്‍ക്കുന്ന കള്ളന്മാരാണ്സ മൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. യു.കെ പോലീസ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലാണ് രണ്ട് മോഷ്ടാക്കളെ കാറ്റ് പരാജയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലുള്ള ഡ്രോയ്‌സ്‌ഡെനിലാണ് സംഭവം. മോഷ്ടാക്കള്‍ ഇവിടെയുള്ള ട്രാവല്‍ ഏജന്‍സിയില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു. തുടര്‍ന്ന്സ്ഥ ലത്തുനിന്ന് കടന്നുകളയുന്നതിനിടെയാണ് കാറ്റ് വില്ലനായെത്തിയത്. മോഷ്ടാക്കളിലൊരാളുടെ പോക്കറ്റില്‍ കുത്തിനിറച്ച പണമത്രയും കാറ്റ് പറത്തിക്കൊണ്ടുപോയി.

കൈവിരലുകള്‍ക്കിടയില്‍ കൂടി കൊള്ളയടിച്ച നോട്ടുകള്‍ പറന്നുപോകുന്നത് തടയാന്‍ ശ്രമിക്കവേ കൈയിലുണ്ടായിരുന്ന അവശേഷിച്ച പണവും കാറ്റ് കവര്‍ന്നു. കഴിഞ്ഞമാസമാണ് ട്രാവല്‍ ഏജന്‍സിയില്‍ കൊള്ള നടന്നത്. അതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പോലീസ്പു റത്തുവിടുന്നതെന്ന് മാത്രം. കൊള്ളനടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.