1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2015

വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ റണ്ണേഴ്‌സ് അപ്പ് മത്സരത്തില്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്. 31 വര്‍ഷ ഫുട്‌ബോള്‍ ചരിത്രത്തിനിടെ ഇതാദ്യമായിട്ടാണ് ഇംഗ്ലണ്ട് ലോകകപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തുന്നത്. റാങ്കിംഗില്‍ തങ്ങളെക്കാള്‍ ഒരുപാട് മുകളിലുള്ള ജര്‍മ്മനിയെ പരാജയപ്പെടുത്തിയത് ഇംഗ്ലണ്ടിന് ഏറെ തിളക്കം നല്‍കുന്നുണ്ട്.

കഴിഞ്ഞ 20 തവണ ജര്‍മ്മനിയുമായി ഏറ്റുമുട്ടിയപ്പോഴും ഇംഗ്ലീഷ് വനിതകള്‍ തോക്കുകയായിരുന്നു ചെയ്തിരുന്നത്. രണ്ട് തവണ ലോകകപ്പ് നേടിയിട്ടുള്ള ജര്‍മ്മന്‍ ടീമിനെ ആദ്യമായി സെമി ഫൈനല്‍ കടക്കുന്ന ഇംഗ്ലണ്ട് അട്ടിമറിക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമില്‍ ഫരാ വില്യംസാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ നേടിയത്. ഈ മത്സരത്തിലെ ഏക ഗോളായിരുന്നു ഇത്. ഫരയുടെ ലോകകപ്പിലെ മൂന്നാമത്തെ പെനാല്‍റ്റി ഗോളും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.