1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2015


റെസ്‌ലിംഗ് താരം റൗഡി റോഡി പൈപ്പര്‍ അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായാണ് 61കാരനായ റോഡിയുടെ മരണം. റെസ്‌ലിംഗില്‍ കൊടുമുടികള്‍ കീഴടക്കിയിട്ടുള്ള റോഡി ഒരുകാലത്ത് ഡബ്ല്യുഡബ്ല്യുഇയിലെ മിന്നുന്ന താരമായിരുന്നു.

1980 കളിലായിരുന്നു റോഡിയുടെ റെസ്‌ലിംഗ് യുഗം. ഡബ്ല്യുഡബ്ല്യുഇ ഹോള്‍ ഓഫ് ഫെയ്മിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടുള്ള റോഡി ഡബ്ല്യുഡബ്ല്യുഇ ചരിത്രത്തിലെ മികച്ച 50 വില്ലന്മാരില്‍ ഒരാളാണ്. അക്കാലത്തെ ഏറ്റവും മികച്ച റെസ്‌ലിംഗ് താരങ്ങളില്‍ ഒരാളായിരുന്നു റോഡി. 2006 മുതല്‍ രോഗബാധിതനായിരുന്നു റോഡി. ഭാര്യയും നാല് മക്കളുമാണ് റോഡിക്കുള്ളത്. 2008ലാണ് റോഡി അവസാനമായി റെസ്ലിംഗ് റിംഗിനുള്ളില്‍ മത്സരിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഓരോ ഷോയുടെ ഭാഗമായി റോഡിയെ സ്‌ക്രീനില്‍ കണ്ടിട്ടുണ്ട്. ്

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റോഡിയെ കഴിഞ്ഞ വര്‍ഷം ഡോക്ടര്‍മാര്‍ അര്‍ബുദ വിമുക്തനായി പ്രഖ്യാപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.