1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2023

സ്വന്തം ലേഖകൻ: അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ക​യും അ​വ​രോ​ട് ബ​ഹു​മാ​നം പു​ല​ർ​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. അ​ധ്യാ​പ​ക​രു​ടെ പ​ദ​വി അം​ഗീ​ക​രി​ക്കു​ക​യും അ​ത് സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​രെ​യും വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഔ​ദ്യോ​ഗി​ക​വും നി​യ​മ​പ​ര​വു​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കൈ​കാ​ര്യം ചെ​യ്യും. അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ഭ്യാ​സ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, വ്യ​ക്തി​ക​ളെ ല​ക്ഷ്യ​മി​ട്ട് അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ല.

നി​ര​വ​ധി അ​ധ്യാ​പ​ക​രു​ടെ​യും സ്കൂ​ളു​ക​ളു​ടെ​യും സ​ൽ​പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ അ​സ​ത്യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യ​ത്തി​ന്റെ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ അ​വ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും.

ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ ഉ​ട​ന​ടി അ​ന്വേ​ഷി​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും സം​വി​ധാ​ന​മു​ണ്ട്. അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യ എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ഭ്യാ​സ ജീ​വ​ന​ക്കാ​ർ​ക്കും മ​ന്ത്രാ​ല​യം ന​ന്ദി അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.