1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2024

സ്വന്തം ലേഖകൻ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി.140 പേർക്കു പരുക്കേറ്റു. മോസ്കോയുടെ പടിഞ്ഞാറെ അതിർത്തിയോടു ചേർന്ന ക്രസ്‌നയാർസ്ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളിൽ കടന്ന ഭീകരർ ബോംബെറിഞ്ഞശേഷം ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനത്തെത്തുടർന്നു ഹാളിൽ തീപടർന്നു. മേൽക്കൂര കത്തിയമർന്നു.

ആക്രമണത്തിൽ പങ്കെടുത്ത 4 പേരടക്കം 11 പേർ അറസ്റ്റിലായി. ഭീകരസംഘടനയായ ഐഎസ് (അഫ്ഗാനിസ്ഥാൻ വിഭാഗം) ഉത്തരവാദിത്തമേറ്റെങ്കിലും ആക്രമണത്തിന് യുക്രെയ്ൻ ബന്ധമുണ്ടെന്ന് റഷ്യ ആരോപിക്കുന്നു. യുക്രെയ്നിലേക്കു കടക്കാനുള്ള യാത്രയ്ക്കിടെയാണു 4 പേർ പിടിയിലായത്. പിടിയിലായവർ ആരും റഷ്യക്കാരല്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നും റഷ്യയുമായുള്ള പോരാട്ടം യുദ്ധക്കളത്തിൽ മാത്രമാണെന്നും യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കി.

6,000 പേർക്ക് ഇരിക്കാവുന്ന ഹാളിൽ റഷ്യൻ റോക്ക് ബാൻഡ് ‘പിക്നിക്കി’ന്റെ പരിപാടിക്കെത്തിയവരാണ് ഇരകളായത്. ഹാളിന്റെ പുറത്തേക്കുള്ള വാതിലുകൾ അടച്ചശേഷമായിരുന്നു ആക്രമണം. ഐഎസ് മോസ്കോയിൽ ആക്രമണത്തിനു പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ആഴ്ചകൾക്കു മുൻപേ റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയിരുന്നു.

സിറിയയിൽ ഐഎസിനെ ഇല്ലായ്മ ചെയ്യാൻ യുഎസിനൊപ്പം റഷ്യയുമുണ്ടായിരുന്നു. ഇതാണു പുട്ടിനെ അവർ ശത്രുവായി പ്രഖ്യാപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ഹീനമായ ഭീകരാക്രമണത്തിൽ യുക്രെയ്ൻ ബന്ധമുണ്ടെന്നും പുട്ടിൻ സൂചിപ്പിച്ചു.

അതേസമയം മോ​സ്കോ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് യു​ക്രെ​യ്ൻ. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഭീ​ക​രാ​ക്ര​മ​ണ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു തൊ​ട്ടു പി​ന്നാ​ലെ യു​ക്രെ​യ്ൻ സ​ർ​ക്കാ​ർ ത​ങ്ങ​ൾ​ക്കു പ​ങ്കി​ല്ലെ​ന്ന് വ്യ​ക്ക​മാ​ക്കു​ക​യാ​യി​രു​ന്നു.

യു​ക്രെ​യ്ന്‍റെ കാ​ര്യ​ത്തി​ൽ എ​ല്ലാം തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത് യു​ദ്ധ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യു​ടെ വ​ക്താ​വ് മി‌​ഖെ​യ്‌​ലോ പൊ​ഡോ​ൾ​യാ​ക് ടെ​ല​ഗ്രാ​മി​​ൽ കു​റി​ച്ചു. പു​ടി​ന്‍റെ പ്ര​ത്യേ​ക സേ​ന​ക​ൾ മ​ന​പ്പൂ​ർ​വം പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​കാം ഇ​തെ​ന്ന് യു​ക്രെ​യ്ൻ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് വ​ക്താ​വ് ആ​ന്ദ്രി​യ് യു​സോ​വും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.