1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2024

സ്വന്തം ലേഖകൻ: പെരുന്നാൾ അവധി ദിനങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി ലഭിക്കും. ഏപ്രിൽ 8 ‌ മുതൽ നാല് ദിവസം ആയിരിക്കും ജീവനക്കാർക്ക് അവധി. സ്വകാര്യ- സർക്കാർ മേഖലയിൽ ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ അവധി ലഭിക്കും.

വെള്ളിയും ശനിയും വാരന്ത്യ അവധിയുള്ളവർക്ക് ആറ് ദിവസം ഇത്തവണ പെരുന്നാൾ ആഘോഷിക്കാൻ ലഭിക്കും. തൊഴിൽ വ്യവസ്ഥയുടെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും മുടക്കം വരാത്ത വിധം പ്രവർത്തിക്കും. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പകരം അവധി ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.