1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2024

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശത്തിനുള്ള മതിയായ പ്രതിനിധികളുടെ പിന്തുണ ചൊവ്വാഴ്ച രാത്രിയോടെ ട്രംപ് നേടി.

അതിനിടെ യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം ചെയ്യുക മെക്സിക്കൻ അതിർത്തി അടയ്ക്കുകയായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. കാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ജയിലിൽക്കഴിയുന്നവരെ വെറുതേവിടുമെന്നും കൂട്ടിച്ചേർത്തു. മെക്സിക്കൻ അതിർത്തിവഴിയുള്ള നിയമവിരുദ്ധകുടിയേറ്റമില്ലാതാക്കുകയാണ് പ്രധാനലക്ഷ്യമെന്ന് തന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.

2016-മുതൽ 20 വരെ അധികാരത്തിലിരുന്ന ട്രംപ് സർക്കാർ കുടിയേറ്റം തടയുന്നതിനായി മെക്സിക്കൻ അതിർത്തിയിൽ പുതിയ മതിലുകൾ സ്ഥാപിച്ചിരുന്നു. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ 2021 ജനുവരി ആറിന് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ഇരച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. കലാപത്തിന് ആഹ്വാനം നടത്തിയതുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ട്രംപിനെ തിരഞ്ഞെടുപ്പിൽ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഏപ്രിൽ 25-ന് സുപ്രീംകോടതി വാദം കേൾക്കാനിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.