1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2017

സ്വന്തം ലേഖകന്‍: സൗദിയിലെ നജ്‌റാനില്‍ കെട്ടിടത്തിനു തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു, മരിച്ചവരില്‍ മൂന്ന് മലയാളികളും. നജ്‌റാനില്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തിലാണ് രണ്ടു മലയാളികള്‍ അടക്കം പതിനൊന്ന് പേര്‍ മരിച്ചത്. ആറ് പേരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സൗദി യമന്‍ അതിര്‍ത്തിയായ നജ്‌റാനില്‍ നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അല്‍ ഹംറ എന്ന കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന റൂമില്‍ എ സി പൊട്ടിത്തെറിച്ചു അപകടമുണ്ടായത്. തുടര്‍ന്ന് അടുത്ത മുറികളിലേക്കും തീ പടരുകയായിരുന്നു. മരിച്ചവരില്‍ 10 പേര്‍ ഇന്ത്യക്കാരും ഒരാള്‍ ബംഗ്ലാദേശിയുമാണ്. മലപ്പുറം വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട ക്ഷേത്രത്തിന് സമീപം കിഴക്കേമല കോട്ടാശ്ശേരി ശ്രീനിവാസന്റെയും പത്മിനി അമ്മയുടെയും മകന്‍ ശ്രീജിത്ത് (25), കടക്കാവൂര്‍ കമ്പാലന്‍ സത്യന്‍, വര്‍ക്കല സ്വദേശി ബിജു രാഘവന്‍ ശങ്കരന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ശ്രീജിത്ത് വിവാഹനിശ്ചയം കഴിഞ്ഞ് മൂന്നാഴ്ച മുമ്പാണ് സൗദിയിലേക്ക് മടങ്ങിയത്. ശ്രീജേഷ് സഹോദരനാണ്.

മിഴ്‌നാട് ചിലപ്പകം മുരുകാനന്ദന്‍, മുഹമ്മദ് വസീം അസീസുറഹ്മാന്‍, ഗൗരി ശങ്കര്‍ ഗുപ്ത, വസീം അക്രം ഫായിസ് അഹമദ്, അതീഖ് അഹമദ് സമദ് അലി, തബ്രജ് ഖാന്‍ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. ഒരാളുടെ പേര് അറിവായിട്ടില്ല. മരിച്ചവരുടെ മൃദദേഹങ്ങള്‍ നജ്‌റാന്‍ കിംഗ് കാലിദ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക വിവരം. കിംഗ് ഖാലിദ് ആശുപത്രിയില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. നജ്‌റാന്‍ പോലീസിനും അഗ്‌നി ശമനാസേനാ വിഭാഗത്തിനു മൊപ്പം മേഖലയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരും സി സി ഡബ്‌ള്യു എ അംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.