1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2018

സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധകാലത്തെ വിമാനം പറത്തി; സ്വിറ്റ്‌സര്‍ലന്‍ഡില്‍ 20 പേര്‍ മരിച്ചു. സ്വിസ് മലനിരകളിളാണ് വിമാനം തകര്‍ന്നുവീണത്. സ്ത്രീകളും പുരുഷന്മാരുമടക്കം 17 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

1939 ല്‍ ജര്‍മനിയില്‍ നിര്‍മ്മിച്ച ജങ്കര്‍ ജെ.യു 52 എച്ച്.ബി എച്ച്.ഓ.ഡി വിമാനമാണ് തകര്‍ന്നത്. സ്വിസ് എയര്‍ഫോഴ്‌സുമായി ബന്ധമുള്ള ജെ.യു എയര്‍ എന്ന കമ്പനിയുടേതാണ് വിമാനം. അപകടത്തെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ കമ്പനി നിര്‍ത്തിവച്ചിട്ടുണ്ട്.

അപകട കാരണം ഇനിയും വ്യക്തമായിട്ടിലെന്ന് അധികൃതര്‍ അറിയിച്ചു. ജര്‍മനിയില്‍ നിര്‍മ്മിച്ച വിന്റേജ് എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ച് യാത്രകള്‍ സംഘടിപ്പിക്കുന്ന കമ്പനിയാണ് ജെ.യു എയര്‍. സംഭവത്തെക്കുറിച്ച് സ്വിസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.