1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2017

സ്വന്തം ലേഖകന്‍: 2018 ല്‍ വരാനിരിക്കുന്നത് ദുബായിയുടെ സാമ്പത്തിക കുതിപ്പിന്റെ നാളുകളെന്ന് ദുബായ് പ്രധാനമന്ത്രി. അടുത്ത വര്‍ഷം യു എ ഇക്ക് ക്രിയാത്മകമായ നാളുകളാകുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. രാഷ്ട്രീയമായും ശാസ്ത്രീയമായും നിരവധി പുതിയ ചുവടുവെപ്പുകളാണ് രാജ്യം നടത്തുന്നത്.

അതിശക്തമായ സമ്പദ് ഘടനയുടെ പിന്‍ബലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മികച്ച വിപണിയാണ് യു എ ഇയുടേത്. ഒട്ടനവധി അറബ് രാജ്യങ്ങളും സമ്പദ് ഘടന വിപുലപ്പെടുത്തുന്ന ശ്രമങ്ങളിലാണ്. വരും നാളുകള്‍ അവക്ക് മികച്ച ലക്ഷ്യപ്രാപ്തി നേടാന്‍ കഴിയുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അറബ് സ്ട്രാറ്റജി ഫോറത്തിലൂടെ രാഷ്ട്രീയമായും സാമ്പത്തികമായും ഭാവിയെ കൂടുതല്‍ ശോഭനമാക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ആഗോള തലത്തില്‍ പ്രഗത്ഭരായ ചിന്തകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യാപാര പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത 10ാമത് അറബ് സ്ട്രാറ്റജി ഫോറം ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തിരുന്നു. ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.