1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2017

സ്വന്തം ലേഖകന്‍: അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇസ്ലാമിക് സ്റ്റേറ്റ് സ്ഥിരീകരണം. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് സിറിയയിലെ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍ എവിടെ വച്ച്, എങ്ങനെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റമി അബ്‌ദേല്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയയുടെ കിഴക്കന്‍ മേഖലയായ ഇറാഖിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ബാഗ്ദാദി അവസാന കാലത്ത് ഉണ്ടായിരുന്നത്. അവിടെ വച്ചാകും ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അന്നും ബാദ്ഗാദിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഐഎസിന്റെ ശക്തി കേന്ദ്രമായ റാഖയില്‍ മെയ് 28ന് നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് റഷ്യയുടെ അവകാശവാദം. നേരത്തെ നിരവധി തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഐഎസ് നിഷേധിച്ചിരുന്നു. ഇത് ആദ്യമായാണ് ഭീകര സംഘടന ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.