1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2018

സ്വന്തം ലേഖകന്‍: ലക്ഷങ്ങളുടെ മയക്കുമരുന്നുമായി സിനിമ, സീരിയല്‍ നടിയും ഡ്രൈവറും കൊച്ചിയില്‍ പിടിയില്‍; ലഹരിമരുന്ന് എത്തിച്ചത് മയക്കുമരുന്ന് പാര്‍ട്ടി നടത്താനെന്ന് സൂചന. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ബാബുവിനെയാണ് പൊലീസ് പിടികൂടിയത്. താരത്തിന്റെ ഡ്രൈവര്‍ ബിനോയി എബ്രഹാമും പൊലീസ് കസ്റ്റഡിയിലാണ്. എം.ജി.എം.എ എന്ന ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്നുമായാണ് ഇവരെ തൃക്കാക്കര പൊലീസ് പിടികൂടിയത്.

ഞായറാഴ്ച ഉച്ചയോടെ കാക്കനാട് പാലച്ചുവടിലെ സ്വകാര്യ ഫ്‌ളാറ്റിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍വച്ച് മയക്കുമരുന്ന് അടങ്ങിയ ബാഗ് കൈമാറുന്നതിനിടയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ച് ഗ്രാം എം.ഡി.എം.എ. (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍)യെയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ബെംഗ്ലൂരുവില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.

നിരവധി സീരിയലുകളിലും ചില സിനിമകളില്‍ സഹനടിയായും മോഡലായും അശ്വതി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബെംഗലൂരുവില്‍ നിന്നാണ് ലഹരിമരുന്നെത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നടിയുടെ ഫ്‌ളാറ്റില്‍ നിന്നാണ് പൊലീസ് ലഹരി മരുന്ന് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ വന്‍ സംഘമുള്ളതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗ്ലൂരുവില്‍ നിന്ന് കാറിലെത്തിച്ച മയക്കുമരുന്ന് കൊച്ചിയിലെ ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാര്‍ട്ടി ഡ്രഗ് എന്നും അറിയപ്പെടുന്ന എം.ഡി.എം.എ തരികള്‍ക്ക് പതിനായിരങ്ങളാണ് വില. ചെറിയ അളവില്‍പോലും ഈ മയക്കുമരുന്ന് ശരീത്തില്‍ ചെന്നാല്‍ ആറ് മുതല്‍ 12 മണിക്കൂര്‍ വരെ ഇതിന്റെ ‘എഫക്ട്’ അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മില്ലി ഗ്രാം കൈവശം വയ്ക്കുന്നത് തന്നെ ജാമ്യമില്ലാത്ത കുറ്റമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.