1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2017

സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കാവ്യയും നാദിര്‍ഷയും, മൂന്നു പേര്‍ക്കും ഇന്ന് നിര്‍ണായക ദിവസം. കേസില്‍ ദിലീപ്, പ്രധാന പ്രതി പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷകളും കാവ്യാ മാധവന്റെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇന്ന് വിവിധ കോടതികള്‍ പരിഗണിക്കും. വാദം പൂര്‍ത്തിയായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ഇന്നുണ്ടാകും.

സുനിയുടെ ജാമ്യാപേക്ഷയും കാവ്യ, നാദിര്‍ഷ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതിയാണു പരിഗണിക്കുന്നത്. അറസ്റ്റിലായി 60 ദിവസം പിന്നിട്ട നിലയ്ക്ക് ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, എല്ലാ തിരക്കഥയും തയാറാക്കി സുനിക്കു നിര്‍ദേശം നല്‍കിയത് ദിലീപായിരുന്നെന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്റെ വാദം.

ദിലീപിന്റെ ഭാര്യയായതിനാല്‍ വേട്ടയാടുകയാണെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാവ്യാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ദിലീപ് സുനിയുമായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെയും കുടുംബത്തേയും തകര്‍ക്കാന്‍ ഉന്നത ഗൂഢാലോചന നടന്നെന്നും കാവ്യയുടെ ഹര്‍ജിയില്‍ പറയുന്നു. ‘മാഡം’ എന്ന കഥാപാത്രത്തെ കൃത്രിമമായി സൃഷ്ടിക്കുകയായിരുന്നുവെന്നാണ് കാവ്യയുടെ വാദം.

കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും ആദ്യഘട്ട കുറ്റപത്രം നല്‍കിയതിനാല്‍ റിമാന്‍ഡില്‍ തുടരേണ്ടതില്ലെന്നുമാണ് സുനിയുടെ ആവശ്യം. നേരത്തെ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. നാദിര്‍ഷയെ പോലീസ് ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചു. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാദിര്‍ഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണ് ചോദ്യം ചെയ്യല്‍.

താന്‍ നിരപരാധിയാണെന്ന് നാദിര്‍ഷ നാലര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വ്യക്തമാക്കി. കേസുമായി ദിലീപിനും തനിക്കും ബന്ധമില്ല. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായി തനിക്ക് നേരിട്ട് പരിചയമില്ലെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ചോദ്യം ചെയ്യലിന്? ശേഷം നാദിര്‍ഷ മാധ്യമങ്ങളോട്? പറഞ്ഞു. അറസ്റ്റ്? ചെയ്യുമെന്ന്? പോലീസ്? ഭീഷണി?പ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നു എന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.