1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015

സ്വന്തം ലേഖകന്‍: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതാന്‍ അന്തംവിട്ട നിബന്ധനകള്‍. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ വസ്ത്രം ധരിക്കുന്നതിന് വിലക്കുകളില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വസ്ത്രധാരണത്തില്‍ കര്‍ശന ദേഹപരിശോധനയുളളതിനാല്‍ പത്തുമണിക്ക് നടക്കുന്ന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ രാവിലെ ഏഴര മുതല്‍ ഹാളിലെത്താം.ഒമ്പതരക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.

ദേഹപരിശോധന നടത്താന്‍ എല്‍ഇഡി ടോര്‍ച്ച് വാങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സൗജന്യപേനയും നല്‍കും.ജൂലായ് 25 നാണ് പരീക്ഷ.കോപ്പിയടി തടയാനാണ് നടപടിയെന്ന് സിബിഎസ്ഇ വിശദീകരിച്ചു. മെയ് മൂന്നിന് നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വ്യാപക കോപ്പിയടി കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ജൂലായ് 25 ന് വീണ്ടും പരീക്ഷ നടത്തുന്നത്.

പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ പേന കൊണ്ടുവരേണ്ട കാര്യമില്ല.പേന പരീക്ഷാഹാളില്‍ നിന്നു സൗജന്യമായി നല്‍കും. ചെവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എല്‍ഇഡി ടോര്‍ച്ച് വാങ്ങണം. സമയമറിയാന്‍ പുതിയ ക്ലോക്കും .ഇവ വാങ്ങാന്‍ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്.

ടോര്‍ച്ചും ക്ലോക്കും വാങ്ങാന്‍ ഒന്നര ലക്ഷത്തോളം രൂപായാണ് ഒരു പരീക്ഷാ കേന്ദ്രത്തിന് സിബിഎസ്ഇ നല്‍കിയിരിക്കുന്നത്. എകദേശം 6,32,000 വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷക്ക് സംസ്ഥാനത്ത് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.