1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2019

സ്വന്തം ലേഖകന്‍: ആമസോണ്‍ സ്ഥാപകനും മേധാവിയുമായ ജെഫ് ബിസോസ് വിവാഹമോചിതനാകുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിട്ട് കുറച്ചുകാലമായി. ഭാര്യ മെക്കെന്‍സി ബിസോസുമായി വേര്‍പിരിയുന്നതോടെ ലോകത്തിലെ ഏറ്റവും സമ്പന്നനായ ജെഫ് ബിസോസിന് തന്റെ സമ്പത്തിന്റെ വലിയൊരു പങ്ക് നഷ്ടമാകുമെന്നതായിരുന്നു അതിന്റെ വാര്‍ത്താമൂല്യം. ജെഫ് ബെസോസുമായി പിരിയുന്നതോടെ മെക്കെന്‍സിക്ക് വിവാഹമോചന ഉടമ്പടിയുടെ ഭാഗമായി ഏകദേശം 3800 കോടി ഡോളര്‍ (ഏകദേശം 2.6 ലക്ഷം കോടി രൂപ) ലഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ പകുതി ദാനംചെയ്യുമെന്നാണ് ഇപ്പോള്‍ മെക്കെന്‍സി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏപ്രിലിലാണ് ജെഫ് ബിസോസും ഭാര്യ മെക്കെന്‍സിയും വിവാഹമോചന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ലോകംകണ്ടതില്‍വെച്ച് ഏറ്റവും ‘സമ്പന്ന’മായ വിവാഹമോചന ഉടമ്പടിയായിരിക്കും ഇതെന്ന് അന്നുതെന്നെ വ്യക്തമായിരുന്നു. ജെഫ് ബെസോസും മക്കെന്‍സിയും വിവാഹിതരായിട്ട് ഏകദേശം 25 വര്‍ഷത്തോളമായി. ആമസോണിനും അത്രതന്നെ പഴക്കമേയുള്ളൂ. അതായത് വിവാഹിതരായതിന് ശേഷം ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയതാണ് ആമസോണിന്റെ ഇന്ന് കാണുന്ന സമ്പത്തെല്ലാം.

വിവാഹമോചിതരാകുന്നവര്‍ക്ക് പരസ്പരധാരണയിലെത്താനായില്ലെങ്കില്‍ സ്വത്ത് തുല്യമായി വീതം വെക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന സ്ഥലമാണ് വാഷിങ്ടണ്‍. എന്നാല്‍ സ്വത്ത് ഭാഗിക്കുന്നത് സംബന്ധിച്ച് ജെഫ് ബിസോസും മെക്കെന്‍സിയും ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരം മൊത്തം ആസ്തിയുടെ ഏകദേശം 25 ശതമാനമാണ് ഭാര്യയായ മക്കെന്‍സിയ്ക്ക് ജെഫ് ബസോസ് നല്‍കുന്നത്. ഇത് ഏകദേശം 3800 കോടി ഡോളറായിരിക്കും. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നയായ നാലാമത്തെ വനിതയാകും ഇവര്‍. ഇത്രയും തുക നല്‍കിയാലും ഏകദേശം 11000 കോടി ഡോളര്‍ ജെഫ് ബിസോസിന് ശേഷിക്കും. അങ്ങനെയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നന്‍ എന്ന പദവിയില്‍ അദ്ദേഹം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

തനിക്കു ലഭിക്കുന്ന വലിയ സമ്പത്ത് മെക്കെന്‍സി എന്തു ചെയ്യാന്‍ പോകുന്നു എന്നതാണ് ലോകം ഉറ്റുനോക്കിരുന്നത്. എന്നാല്‍, തനിക്കു ലഭിക്കുന്ന 3800 കോടി ഡോളറിന്റെ പകുതി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സമാഹരിക്കുന്നതിനുള്ള ‘ഗിവിങ് പ്ലെഡ്ജ്’ എന്ന കാമ്പിയിനിലേയ്ക്ക് തുക നല്‍കുമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സ്വത്തിന്റെ പകുതി സംഭാവന ചെയ്യാനുള്ള മെക്കെന്‍സിയുടെ തീരുമാനത്തെ ജെഫ് ബിസോസ് അഭിനന്ദിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.