1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2018

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൊലപാതകം; യുഎസ് പൗരന്‍ കുറ്റക്കാരനെന്ന് കോടതി. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വംശജനായ പ്രവീണ്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ യു.എസ് പൗരനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഇലനോയ് സ്വദേശിയായ ഗേജ് ബെത്യൂന്‍ എന്നയാളെയാണ് 16 അംഗ ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2014ല്‍ ഇലനോയ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന പ്രവീണിനെ അഞ്ചുദിവസം കാണാതായ ശേഷം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 2014 ഫെബ്രുവരി 12 ആം തീയതി പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെ ഇരുവരും പണത്തെച്ചൊല്ലി വഴക്കിടുകയും പ്രവീണിന്റെ തലക്കും മുഖത്തും ബെത്യൂന്‍ ഇടിച്ചതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

പ്രാദേശിക ഭരണകൂടം ആദ്യം അപകടമരണമെന്നായിരുന്നു കണക്കാക്കിയത്. പ്രവീണിന്റെ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ അധികൃതരുടെ കണ്ടെത്തലുകളും റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യം കണ്ടെത്തി. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയും ചെയ്തു. പ്രതിക്ക് 20 മുതല്‍ 60 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.