1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2019

സ്വന്തം ലേഖകന്‍: ബച്ചന്റെ മുംബൈയിലെ വസതിയില്‍ നാല്പതു വര്‍ഷക്കാലമായി ജോലി ചെയ്തിരുന്നയാള്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടു. അയാളുടെ മൃതദേഹം മരണാനന്തര ചടങ്ങുകള്‍ക്കായി കൊണ്ടു പോകുന്ന ഒരു ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

പൊതിഞ്ഞു കെട്ടിയ മൃതശരീരം കൈയിലേന്തുന്നവര്‍ക്കു മുന്നില്‍ മറ്റാരുമായിരുന്നില്ല, സാക്ഷാല്‍ ബിഗ് ബിയും മകന്‍ അഭിഷേകും തന്നെയായിരുന്നു. ആരാധകര്‍ കൗതുകത്തോടെ ഷെയര്‍ ചെയ്ത ഈ ഫോട്ടോ പെട്ടെന്നു തന്നെ വൈറലാവുകയായിരുന്നു. ഛായാഗ്രഹകന്‍ എസ് കുമാറും ഈ ചിത്രം ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചിട്ടുണ്ട്.

നേരത്തെ ബിഹാറിലെ കര്‍ഷകരുടെ കടബാധ്യത തീര്‍ത്തതും വലിയ വാര്‍ത്തയായിരുന്നു. ബാങ്കുകളുമായി സഹകരിച്ച് ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെയാണ് കടങ്ങള്‍ തീര്‍ത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല