1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2015

ഗൂഗിള്‍ ലോലിപോപ്പിന് ശേഷമുള്ള മാഷ്മാലോ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് എം അല്ലെങ്കില്‍ മാഷ്മാലോ 6.0 എന്നാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുന്നത്. സുന്ദര്‍ പിച്ചായി ഗൂഗിളിന്റെ അമരത്ത് എത്തിയശേഷം ആന്‍ഡ്രോയിഡില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ റിലീസാണ് ആന്‍ഡ്രോയിഡ് എം.

ആന്‍ഡ്രോയിഡ് എമ്മിന്റെ ഡെവലപ്പര്‍ കിറ്റാണ് ഇപ്പോള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. മാര്‍ഷ്മാലോ 6 ന് വേണ്ടി ഡെവലപ്പര്‍മാര്‍ക്കായി പ്ലേ സ്‌റ്റോറും ഗൂഗിള്‍ തുറന്നിട്ടുണ്ട്. ഓട്ടോ ബാക്കപ്പും ആപ് പെര്‍മിഷനുമായിരിക്കും ആണ്‍ഡ്രോയ്ഡ് 6 വേര്‍ഷന്റെ ഏറ്റവും വലിയ സവിശേഷത. സ്ലീപ്പിംഗ് മോഡിലേക്ക് സ്വയം എത്തി ബാറ്ററി ഉപയോഗം കുറക്കുന്ന ഡോസ്, ശബ്ദ കമാന്‍ഡുകളിലൂടെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന ഗൂഗിള്‍ നൗ, ആണ്‍ഡ്രോയ്ഡ് പേ സംവിധാനം തുടങ്ങി നിരവധി പുതുമകളോടെയാണ് ആണ്‍ഡ്രോയ്ഡ് എം എത്തുന്നത്.

ആണ്‍ഡ്രോയ്ഡ് വണ്‍ പോയിന്റ് ഫൈവ് കപ്പ് കേക്കിലായിരുന്നു ആന്‍ഡ്രോയിഡ് ഒഎസ് വിപ്ലവത്തിന്റെ തുടക്കം. 1.6 ന് ഡോണട്ട് എന്നും ഗൂഗിള്‍ പോരിട്ടു. ആന്‍ഡ്രോയ്ഡ് 2 എക്ലയറായി ഫോണുകളിലെത്തി. ആണ്‍ഡ്രോയ്ഡ് 2.2 ഫ്രോയോ ഐസ് ക്രീമായപ്പോള്‍ 2.3 ജിഞ്ചര്‍ബ്രഡായി. പിന്നീട് ആണ്‍ഡ്രോയ്ഡ് 3 ആയി ഹണികോമ്പ് എത്തി. ആണ്‍ഡ്രോയ്ഡ് ഫോറായ് ഐസ് ക്രീം സാന്‍ഡ് വിച്ച് ഫോണുകള്‍ക്ക് കരുത്ത് പകര്‍ന്നു. എന്നാല്‍ 4.1 ജെല്ലിബീനായിരുന്നു കൂടുതല്‍ മാധുര്യം. പിന്നീട് 4.4 കിറ്റ്ക്യാറ്റെത്തി. 4.4 ല്‍ നിന്നും ലോലിപ്പോപ്പിലൂടെ ആണ്‍ഡ്രോയ്ഡ് 5 ലേക്ക് കുതിച്ചു. ഇനി ആന്‍ഡ്രോയിഡ് പ്രേമികള്‍ക്ക് മാഷ്മാലോ മധുരം നുകരാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.