1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2018

സ്വന്തം ലേഖകന്‍: ബുലന്ദ്ശഹര്‍ കൊല!; കുറ്റം നിഷേധിച്ച് സൈനികന്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊന്ന കേസില്‍ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലികിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ജിതേന്ദ്ര കുറ്റം നിഷേധിച്ചു.

പോലീസ് ഉദ്യോഗസ്ഥനായ സുബോദ് കുമാര്‍ സിങ്ങിനെ ജിതേന്ദ്ര മാലിക്ക് ഗോവധമാരോപിച്ചുള്ള സംഘര്‍ഷത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഡിസംബര്‍ മൂന്നാം തിയ്യതിയാണ് സുബോദ് കുമാര്‍ സിങ്ങ് കൊലചെയ്യപ്പെട്ടത്. ഗോവധം ആരോപിച്ചു നടന്ന പ്രതിഷേധങ്ങള്‍ക്കിടെ പോലീസ് വാന്‍ തടഞ്ഞ് സുബോദ് കുമാറിനെ ആക്രമികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് ജിതേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ട്. എഎസ്പി ആയി റായിസ് അക്തറിനെയാണ് സ്ഥലം മാറ്റിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലം മാറ്റം ലഭിക്കുന്ന നാലാമത്തെ ഉദ്യോഗസ്ഥനാണ് അക്തര്‍.

പ്രഥമിക അന്വേഷണങ്ങള്‍ക്കായി ജീത്തുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നുവെന്നും ജീത്തുവിന്റെ അഭിഭാഷകന്‍ സഞ്ജയ് ഷര്‍മ്മ പറഞ്ഞു. ജീത്തു നിരപരാധിയാണെന്നും മുന്‍പ് പോലീസ് കേസുകളൊന്നും ഉണ്ടായിട്ടില്ലെന്നും കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് സഞ്ജയ് ഷര്‍മ്മ കൂട്ടിച്ചേര്‍ത്തു. കേസില്‍ ദൃക്‌സാക്ഷികളാരുമില്ലെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് ജീത്തു കേസില്‍ പ്രതിയായതെന്നും സഞ്ജയ് ഷര്‍മ്മ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.