1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2015

സ്വന്തം ലേഖകന്‍: ഗള്‍ഫ് ബാങ്കുകളില്‍ നിന്ന് 1000 കോടി വായ്പയെടുത്ത് മലയാളി സ്വര്‍ണ വ്യാപാരി മുങ്ങിയെന്ന് വാര്‍ത്ത, മുങ്ങിയത് അറ്റലസ് രാമചന്ദ്രനാണെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ‘ഗള്‍ഫ് ന്യൂസ്’ ആണ് യുഎഇയിലെ 15 ബാങ്കുകളിലെ വക്താക്കളെ ഉദ്ധരിച്ച് ഏതാണ്ട് 555 ദശലക്ഷം ദിര്‍ഹം വായ്പ എടുത്ത് ജൂവലറി ഗ്രൂപ്പിന്റെ ഉടമ മുങ്ങിയതായി വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ വാര്‍ത്തയില്‍ ആരേയും പേരെടുത്ത് പറഞ്ഞിരുന്നില്ല. വാര്‍ത്ത പുറത്തുവന്നയുടനെ അറ്റ്‌ലസ് രാമചന്ദ്രനാണോ ജുവല്ലറി ഉടമ എന്ന വിധത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ കുവൈത്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണെന്നും ഇദ്ദേഹത്തെയോ സെക്രട്ടറിയേയോ മൊബൈല്‍ ഓഫീസ് നമ്പരുകളില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടുന്നില്ലെന്നും തുടര്‍ന്ന് വാര്‍ത്തകള്‍ പുറത്തുവന്നു.

തൃശൂര്‍ ഒളരി സ്വദേശിയായ ഇദ്ദേഹത്തെക്കുറിച്ച് കേരളത്തിലും കാര്യമായ വിവരങ്ങളൊന്നും തന്നെയില്ല.ഇരിങ്ങാലക്കുടക്കാരനായ ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് തൃശൂര്‍ പൂങ്കുന്നം കോട്ടപ്പുരത്തെ വീട്ടിലാണ്. എല്ലാ മാസവും ഒരാഴ്ച്ചയോ രണ്ടാഴ്ചയോ ഈ വീട്ടില്‍ അദ്ദേഹം ചെലവഴിക്കാറുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഓണം നാട്ടില്‍ ആഘോഷിക്കാറുള്ള അദ്ദേഹം രണ്ടു മാസത്തിലധികമായി വീട്ടിലെത്തിയിട്ടില്ലെന്നാണ് സൂചന.

വാര്‍ത്തകള്‍ വന്ന് ഒരു ദിവസം പിന്നിട്ടിട്ടും തന്റെ പേരിലുള്ള ആരോപണങ്ങള്‍ നിഷേധിക്കാന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ശ്രമിച്ചിട്ടില്ല. ഇതാണ് വാര്‍ത്ത അഭ്യൂഹമായി പരക്കാന്‍ കാരണമായിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി അറുപതോളം സ്ഥാപനങ്ങളാണ് രാമചന്ദ്രനുള്ളത്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള രാമചന്ദ്രന്‍ ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡിങ്ങ്, ടു ഹരിഹര്‍ നഗര്‍, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.