1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2018

സ്വന്തം ലേഖകന്‍: പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് ഓസ്‌ട്രേലിയയും. പശ്ചിമ ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. എന്നാല്‍ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ എംബസി ടെല്‍അവീവില്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചതിനൊപ്പം തന്നെ പൂര്‍വ ജെറുസലേം ഭാവിയില്‍ തലസ്ഥാനമാക്കണമെന്ന പാലസ്തീന്‍ താത്പര്യത്തേയും ഓസ്‌ട്രേലിയ അംഗീകരിക്കുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഓസ്‌ട്രേലിയയിലെ യഹൂദരേയും യാഥാസ്ഥിതിക ക്രിസ്ത്യന്‍ സമുദായത്തേയും പ്രീണിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് മോറിസന്റെ പ്രഖ്യാപനമെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

നേരത്തെ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതായുള്ള അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. അമേരിക്കയുടെ തീരുമാനത്തെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. ഇസ്രായേലും പാലസ്തീനും ജെറുസലേമിന് വേണ്ടിയുള്ള അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തില്‍ എംബസികള്‍ ഇവിടേക്ക് മാറ്റാന്‍ മിക്കരാജ്യങ്ങളും മടിക്കുന്നതാണ് കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.